Posted On date_range 3 April 2026 1:43 PM IST Updated On date_range 3 April 2026 1:43 PM IST പ്രവാസി വെൽഫെയർ കുവൈത്ത് പ്രത്യേക വിമാനം ചൊവ്വാഴ്ച text_fields bookmark_border camera_alt കുവൈത്ത് എയർവേസ് സി.ഇ.ഒ ക്യാപ്റ്റൻ അബ്ദുൽവഹാബ് അൽ ഷാത്തിക്ക് പ്രവാസി വെൽഫെയർ കുവൈത്ത് ഭാരവാഹികൾ ഉപഹാരം കൈമാറുന്നു കുവൈത്ത് സിറ്റി: രാജ്യത്ത് വിമാനത്താവളവും വ്യോമപായതും അടച്ചിട്ടതിനാൽ അടിയന്തിരമായി യാത്ര ചെയ്യേണ്ട പ്രവാസികൾക്കായി പ്രവാസി വെൽഫെയർ കുവൈത്ത് ചാർട്ടർ വിമാനം ഒരുക്കി. കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമാണ് ആദ്യ വിമാനം. ഏപ്രിൽ ഏഴിന് രാവിലെ ഒമ്പതിന് ദമ്മാമിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.55 ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നും വൈകുന്നേരം 5.55 ന് തിരിച്ച് പറക്കുന്ന വിമാനം രാത്രി 9.30 ന് ദമ്മാമിൽ എത്തും. കുവൈത്തിൽ നിന്ന് പുറപ്പെടുന്നവർക്ക് തിങ്കളാഴ്ച രാത്രി 10 ന് ഖൈറാൻ മാളിൽ ചെക്ക് ഇൻ നടപടിക്രമങ്ങൾ ആരംഭിക്കും. തുടർന്ന് യാത്രക്കാരെ ബസ് മാർഗം ദമ്മാമിലെത്തിക്കും. നാട്ടിൽ നിന്ന് വരുന്നവർക്ക് ദമ്മാമിൽ നിന്നും കുവൈത്തിലേക്കും ബസ് സർവിസ് ഉണ്ടാകും. കുവൈത്ത് എയർവേയ്സുമായി സഹകരിച്ചാണ് പ്രത്യേക വിമാനം ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് എയർവേയ്സുമായി പ്രവാസി വെൽഫെയർ കരാറിലെത്തി. കുവൈത്ത് എയർവേയ്സ് സി.ഇ.ഒ ക്യാപ്റ്റൻ അബ്ദുൽവഹാബ് അൽ ഷാത്തിയുമായി ഭാരവാഹികൾ കൂടിക്കാഴ്ച്ച നടത്തി. പ്രവാസി വെൽഫെയറിന്റെ സേവനത്തെ അദ്ദേഹം പ്രശംസിക്കുകയും ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് സാധ്യമാകുന്ന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് റഫീഖ് ബാബു പൊൻമുണ്ടം, വൈസ് പ്രസിഡണ്ട് ലായിക്ക് അഹമ്മദ്, ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംഘടനയുടെ ഉപഹാരം ഭാരവാഹികൾ ക്യാപ്റ്റൻ അബ്ദുൽവഹാബ് അൽ ഷാത്തിക്ക് കൈമാറി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Expatriate Welfare Kuwait Special Flight on Tuesday

പ്രവാസി വെൽഫെയർ കുവൈത്ത് പ്രത്യേക വിമാനം ചൊവ്വാഴ്ച
M
MadhyamamSource Link
about 1 month ago