പ്രവാസികളുടെ യാത്രാ പ്രശ്നം: ‘ഫിറ’ നിവേദനം അയച്ചു

പ്രവാസികളുടെ യാത്രാ പ്രശ്നം: ‘ഫിറ’ നിവേദനം അയച്ചു

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ഫിറ കുവൈത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ വകുപ്പു മന്ത്രി ഡോ.എസ്.ജയശങ്കർ, വിദേശ കാര്യ സഹമന്ത്രി കീർത്തി വർദ്ധൻ എന്നിവർക്ക് നിവേദനം അയച്ചു. കുവൈത്ത് പ്രവാസികളുടെ യാത്രാ ക്ലേശങ്ങൾ, ഭീമമായ നിരക്കുകൾ ,ഇന്ത്യൻ വിമാന കമ്പനികൾ ഉൾപ്പെടെയുള്ളവരുടെ സർവ്വീസ് ലഭ്യത കുറവ്, ഇത് മൂലമുണ്ടാകുന്ന പ്രതിസന്ധികൾ, സൗദി അറേബ്യ വഴിയുള്ള യാത്രക്കാർക്ക് ആവശ്യമായ ട്രാൻസിറ്റ് വിസക്ക് നേരിടുന്ന താമസം, മറ്റു വിഷയങ്ങൾ എന്നിവ അടിയന്തിര നടപടികൾ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗൾഫ് പ്രവാസികളുടെ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിൻ്റെ അടിയന്തിര ഇടപെടലുകൾ പ്രതീക്ഷിക്കുന്നതായി ഫിറ കുവൈത്ത് കൺവീനർ ബാബു ഫ്രാൻസീസ്, സെക്രട്ടറി ചാൾസ് പി ജോർജ് എന്നിവർ അറിയിച്ചു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവാസികളുടെ യാത്രാ പ്രശ്നം: ‘ഫിറ’ നിവേദനം അയച്ചു — Madhyam… | Boolokam