Posted On date_range 30 March 2026 11:12 PM IST Updated On date_range 30 March 2026 11:12 PM IST പ്രാഥമിക സംഘങ്ങളിലെ ഏകീകൃത സോഫ്റ്റ്വെയർ: ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന് താൽക്കാലിക വിലക്ക് text_fields bookmark_border കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വെയർ സംവിധാനം നടപ്പാക്കാനുള്ള ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന് ഹൈകോടതിയുടെ താൽക്കാലിക വിലക്ക്. ദിനേശ് ഐ.ടി സർവിസസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ അന്തിമമാക്കരുതെന്നാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. ടെൻഡർ നടപടി ചോദ്യം ചെയ്ത് മലബാർ ഇൻഫർമേഷൻ ടെക്നോളജി നേതൃത്വത്തിലുള്ള കൺസോർഷ്യം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും പരിഗണിക്കുന്ന മേയ് 19 വരെയാണ് വിലക്ക്. ഏകീകൃത സോഫ്റ്റ്വെയർ നടപ്പാക്കാൻ സഹകരണ രജിസ്ട്രാർ ടെൻഡർ വിളിച്ച നടപടിയിലെ അവ്യക്തത ചോദ്യം ചെയ്താണ് ഹരജി. സംസ്ഥാനത്തെ 1612 പ്രാഥമിക സഹകരണ സംഘങ്ങൾക്ക് മുഴുവൻ ബാധകമായ ടെൻഡറാണെന്ന ധാരണയിലാണ് തങ്ങൾ 273.42 കോടിയുടെ ടെൻഡർ നൽകിയതെന്നാണ് ഹരജി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Unified software in primary groups: Temporary ban on finalizing tender procedures

പ്രാഥമിക സംഘങ്ങളിലെ ഏകീകൃത സോഫ്റ്റ്വെയർ: ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന് താൽക്കാലിക വിലക്ക്
M
MadhyamamSource Link
about 1 month ago