റിയാദ്: കഴിഞ്ഞ 22 വർഷമായി റിയാദിലെ ബിൻലാദിൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന തൃശ്ശൂർ മതിലകം സ്വദേശി റാഫി പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. കേളി ഉമ്മുൽഹമാം ഏരിയ മുറുജ് യൂനിറ്റ് നിർവാഹക സമിതി അംഗമായ റാഫിക്ക് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യൂനിറ്റ് പ്രസിഡൻറ് അബ്ദുസലാം അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ, ഏരിയ പ്രസിഡൻറ് ബിജു, ഏരിയ ആക്ടിങ് സെക്രട്ടറി കരീം അമ്പലപ്പാറ എന്നിവർ സംസാരിച്ചു. യൂനിറ്റിെൻറ സ്നേഹോപഹാരം സെക്രട്ടറി വിപീഷ് രാജ് റാഫിക്ക് കൈമാറി. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ മൻസൂർ, ജാഫർസാദിഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, അഷ്റഫ് എം.പി, അക്ബർ അലി, എം. നസീർ എന്നിവരും വിവിധ യൂനിറ്റുകളിൽ നിന്നുള്ള അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. യൂനിറ്റ് സെക്രട്ടറി വിപീഷ് രാജ് സ്വാഗതവും റാഫി നന്ദിയും പറഞ്ഞു.

പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന റാഫിക്ക് കേളി യാത്രയയപ്പ് നൽകി
M
MadhyamamSource Link
18 days ago