ദോഹ: പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്മറ്റി 'ആര് വാഴും, ആര് വീഴും' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകനവും നേതൃസംഗമവും പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടറി നിഹാസ് എറിയാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സജ്ന സാക്കി തെരഞ്ഞെടുപ്പ് അവലോകനത്തിന് നേതൃത്വം നല്കി. ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിൽ എത്തിയ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, മജീദ് ചാലിയാർ, അനീസ് കൊടിഞ്ഞി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ. സഹല സ്വാഗതവും വി.കെ. ഷമീർ നന്ദിയും പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളിലെ വിജയികളെ സംഗമത്തില്‍ പ്രഖ്യാപിച്ചു. റഷാദ് മുബാറക് ഒന്നാം സ്ഥാനവും കെ.പി. മുഹമ്മദ് അസ്ലം രണ്ടാം സ്ഥാനവും അഹ്മദ് കബീർ പൊന്നാനി, ഫായിസ് ഹനീഫ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പ്രവാസി വെൽഫെയർ ജില്ല പ്രസിഡന്റ് ആമീൻ അന്നാര, മജീദ് ചാലിയാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഫഹദ് ആറാട്ട്തൊടി പരിപാടി നിയന്ത്രിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Pravasi Welfare Malappuram Leadership Meet

പ്രവാസി വെൽഫെയർ മലപ്പുറം നേതൃസംഗമം
M
MadhyamamSource Link
18 days ago