Posted On date_range 26 March 2026 1:42 PM IST Updated On date_range 26 March 2026 1:42 PM IST പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം text_fields bookmark_border camera_alt കൈതക്കാട്ടെ പ്ലാസ്റ്റിക് പ്ലാന്റിaലുണ്ടായ തീപിടിത്തത്തെ തുടർന്ന് പുകയുയരുന്നു ചെറുവത്തൂർ: കൈതക്കാട് പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം. യു.കെ. കുഞ്ഞബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച ഉച്ചക്കുശേഷം 3.15ഓടെയാണ് സംഭവം. പുനരുപയോഗത്തിനായി പ്ലാന്റിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്, പേപ്പർ, തുണികൾ, ചെരിപ്പുകൾ എന്നിവയിലേക്കാണ് തീപടർന്നത്. വളരെ പെട്ടന്ന് തീ വ്യാപിക്കുകയായിരുന്നു. തൃക്കരിപ്പൂർ ഉൾപ്പെടെയുള്ള വിവിധ സ്റ്റേഷനുകളിൽനിന്നായി അഞ്ചു യൂനിറ്റ് അഗ്നിരക്ഷസേന സ്ഥലത്തെത്തി. നാട്ടുകാരും അഗ്നിരക്ഷാസേനയും സംയുക്തമായാണ് തീയണക്കാനുള്ള ശ്രമം തുടരുന്നത്. പ്ലാന്റിൽനിന്ന് വൻതോതിൽ തീയും കറുത്ത പുകയും ഉയരുന്നുണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Massive fire breaks out at plastic processing plant

പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം
M
MadhyamamSource Link
about 1 month ago