Posted On date_range 2 April 2026 8:01 AM IST Updated On date_range 2 April 2026 8:01 AM IST ഫാൽഗുനി നദിയിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു; ഒരാളെ കാണാതായി text_fields bookmark_border camera_alt ഗണേഷ്, കാണാതായ റോയൽ മംഗളൂരു :കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച പുലർച്ചെ കുഞ്ഞത്ത് ബെയിലിലെ ഫാൽഗുനി നദിയിൽ തോണി മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു. ഒരാളെ കാണാതായി.വിൻസെന്റ് ഫെർണാണ്ടസിന്റെയും ജസീന്ത ഫെർണാണ്ടസിന്റെയും മകൻ സി.ഗണേഷാണ് (28) മരിച്ചത്. കെ.റോയലിനെ (24) കാണാതായി.ഇരുവരും കുഞ്ഞത്ത്ബൈൽ സ്വദേശികളാണ്. നിതേഷ് (29) ഉൾപ്പെടെ മൂന്നുപേരാണ് ചെറിയ നാടൻ വള്ളത്തിൽ മത്സ്യബന്ധനത്തിനിറങ്ങുകയായിരുന്നു. നദിയുടെ മധ്യത്തിൽ തോണി പെട്ടെന്ന് മറിയുകയും മൂന്ന് പേരും വെള്ളത്തിൽ വീഴുകയും ചെയ്തതായി പൊലീസ് പറഞ്ഞു.നിതേഷ് നീന്തി കരയിലെത്തി. നീന്താൻ അറിയാത്ത ഗണേഷും റോയലും ഒഴുക്കിൽപ്പെട്ട് ഒഴുകിപ്പോയി.സംഭവത്തെത്തുടർന്ന്, ഫയർ ആൻഡ് എമർജൻസി സർവീസസിലെ ഉദ്യോഗസ്ഥരും പ്രാദേശിക മുങ്ങൽ വിദഗ്ധരും ചേർന്ന് തിരച്ചിൽ നടത്തി ഗണേഷിന്റെ മൃതദേഹം നദിയിൽ നിന്ന് കണ്ടെടുത്തു. റോയലിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Youth dies after boat capsizes in Phalguni river; one person missing

ഫാൽഗുനി നദിയിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു; ഒരാളെ കാണാതായി
M
MadhyamamSource Link
about 1 month ago