ഫോക്ക് ആർട്ട്സ് അവാർഡുകൾ പ്രഖ്യാപിച്ചു.

ഫോക്ക് ആർട്ട്സ് അവാർഡുകൾ പ്രഖ്യാപിച്ചു.

കേരളത്തിലെ 14 ജില്ലകളിലെയും കലാ ,കായിക, സാംസ്കാരിക, സേവനരംഗത്തെ പ്രമുഖർ പ്രവർത്തിച്ച് വരുന്ന സംഘടനയായ ഫോക്ക് ആർട്സ് കൾച്ചറൽ ഫോറം 2026 ലെ അവാർഡുകൾ പ്രഖ്യാപിച്ചു. കലാ സേവന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് എല്ലാവർഷവും അവാർഡുകൾ നൽകിവരുന്നത്. 10000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. മാപ്പിള കലയിൽ മഹാകവി മോയിൻകുട്ടി വൈദ്യർ അവാർഡ് നല്ലളം കബീർ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മദർ തെരേസ അവാർഡ് ചെറിമോങ്ങം, ക്ലാസിക്കൽ കലക്കുള്ള അരുന്ധതി പാണ്ഡെ അവാർഡ് വിജിഷ, മോഡേൺ and സെമി ക്ലാസിക്കൽ ഉദയശങ്കർ അവാർഡ് മിത്ര എന്നിവർക്കു മാണ്. പോൾസൺ താണിക്കൽ , ഒ.ഡി വർക്കി, കാനേഷ് പൂനൂർ,ഫൈസൽ എളേറ്റിൽ തുടങ്ങിയ ജൂറികളാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത് മാപ്പിളപ്പാട്ട് ഗ്രൂപ്പ് മൽസരമുൾപ്പെടെ വൈവിദ്യമാർന്ന പരിപാടികളോടെ 30/ 4/ 2026 ന് കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റിൽ അവാർഡുകൾ നൽകുമെന്ന് സ്വാഗതസംഘം ചെയർമാൻ സക്കരിയ പള്ളിക്കണ്ടി, ഭാരവാഹികളായ മുജീബ് പാടൂർ, റഹീന കൊളത്തറ, മൊയ്തീൻകുട്ടി മാഷ് എന്നിവർ അറിയിച്ചു ചടങ്ങിൽ കോഴിക്കോട് മേയർ ഒ സദാശിവൻ, എം.കെ മുനീർ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ തുടങ്ങിയവർ പങ്കെടുക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫോക്ക് ആർട്ട്സ് അവാർഡുകൾ പ്രഖ്യാപിച്ചു. — Madhyamam | Boolo… | Boolokam