ഫോക്‌ലോർ യുവപ്രതിഭ പുരസ്കാര നിറവിൽ ഷിബ്ന സൈദ്

ഫോക്‌ലോർ യുവപ്രതിഭ പുരസ്കാര നിറവിൽ ഷിബ്ന സൈദ്

M
MadhyamamSource Link
കോട്ടക്കൽ: സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കേരള ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കോട്ടക്കലിലെ ഷിബ്ന സൈദ്. മാപ്പിളപ്പാട്ട് രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2024 വർഷത്തെ അവാർഡാണ് മിടുക്കിയ തേടിയെത്തിയത്. വർഷങ്ങളായി മാപ്പിള കലാരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുകയാണ് ഷിബ്ന. കാലിക്കറ്റ് സർവകലാശാലയിൽ ഫോക്‌ലോർ പഠനത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഫോക്‌ലോർ ഗവേഷകകൂടിയായ ഷിബ്ന 2022ൽ സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ് നേടിയിരുന്നു. 2025ൽ യൂസുഫലി കേച്ചേരി സ്മൃതി പുരസ്കാരവും ലഭിച്ചു. സ്കൂൾ കലോത്സവങ്ങൾ, കേരളോത്സവങ്ങൾ തുടങ്ങിയ മത്സരങ്ങളിൽ വിധികർത്താവായി സേവനമനുഷ്ഠിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി ശിഷ്യഗണങ്ങളുണ്ട്. അവാർഡിനു പിന്നാലെ അഭിനന്ദന പ്രവാഹമാണ് ഷിബ്നക്ക്. പ്രശസ്ത മാപ്പിള കോൽക്കളി പരിശീലകനായ ഷംസീർ കൊണ്ടോട്ടിയാണ് ഭർത്താവ്. കോട്ടക്കൽ സെയ്ദലവി-ഖദീജ ദമ്പതികളുടെ മകളാണ്. സറീന, സജ്ന എന്നിവർ സഹോദരങ്ങളാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Shibna Said wins Folklore Young Talent Award

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫോക്‌ലോർ യുവപ്രതിഭ പുരസ്കാര നിറവിൽ ഷിബ്ന സൈദ് — Madhyamam |… | Boolokam