ദോഹ: ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ തിരഞ്ഞെടുക്കപ്പെട്ട ഡിവിഷണൽ നേതാക്കൾക്കായി ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു. നേതൃത്വ ശേഷി വളർത്തുകയും സാമൂഹിക സേവന രംഗത്ത് കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ ഉറപ്പാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ഐ.ബി.പി.സി ഖത്തർ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. നേതൃത്വം ഒരു സ്ഥാനമോ അധികാരമോ മാത്രമല്ല, അത് ഉത്തരവാദിത്വബോധത്തോടെ സ്വീകരിക്കേണ്ട പ്രവർത്തിയാണെന്ന് അദ്ദേഹം ഓർമപെടുത്തി. വിവിധ സെഷനുകളിലായി ലീഡർഷിപ്പ് ഡെവലപ്മെന്റുമായി ബന്ധപ്പെട്ട് വിദഗ്ധർ ക്ലാസുകൾ നയിച്ചു. സംഘടനാ വളർച്ചയിൽ സോഷ്യൽ മീഡിയയിലെ മാർക്കറ്റിങ് സാധ്യതകൾ എന്ന വിഷയത്തിൽ സ്കൂൾ ബോക്സ് സി.ഇ.ഒയും സോഫ്റ്റ് സ്കിൽ ട്രൈയിനറുമായ അമീർ ഷാജി സംസാരിച്ചു. സംഘടനയുടെ ഇരുപത് വർഷത്തെ യാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ചു ഖത്തർ മുൻകാല നേതാക്കൾ പങ്കെടുത്ത “ലെഗസി ലാബ്” ഇന്ററാക്ടീവ് സെഷനും സംഘടിപ്പിച്ചു. സി.ഇ.ഒ സഫീറുസ്സലാം അധ്യക്ഷത വഹിച്ചു. ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് സിറാജ് ഇരിട്ടി, ഫോകസ് ഖത്തർ സി.ഒ.ഒ ഡോ. റസീൽ മൊയ്തീൻ എന്നിവർ സംസാരിച്ചു. അമീനു റഹ്മാൻ, മുഹമ്മദ് ആഷിഖ്, അൻസബ്, മുഹമ്മദ് ഷഫീഖ്, ത്വാഹ മുഹമ്മദ്, റഷീഖ് ബക്കർ, ഫഹ്സിർ റഹ്മാൻ, ഹാഫിസ് ഷബീർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

ഫോക്കസ് ഖത്തർ ലീഡർഷിപ് പ്രോഗ്രാം
M
MadhyamamSource Link
about 1 month ago