ഫ്രണ്ട്‌സ് ഓഫ് റൂവി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഫ്രണ്ട്‌സ് ഓഫ് റൂവി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

M
MadhyamamSource Link
മസ്കത്ത്: ഒമാനിലെ സാമൂഹിക പ്രവർത്തകനായിരുന്ന ബിജു ജോണിന്റെ അനുസ്മരണാർത്ഥം ഫ്രണ്ട്‌സ് ഓഫ് റൂവി കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റൂവി ബദർ അൽ സമ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് നടത്തിയ ക്യാമ്പിൽ സ്വദേശികളും വിദേശികളുമായ നിരവധിപേർ രക്തം ദാനം നൽകി. റൂവി ബദർ അൽ സമ ഹോസ്പിറ്റൽ മാനേജർ ജയറാം ഉദ്ഘാടനം ചെയ്തു. അനു ചന്ദ്രൻ, മനോജ് പെരിങ്ങേത്ത്, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം നിധീഷ് കുമാർ, ആരോഗ്യ മന്ത്രാലയ അധികൃതർ, മലബാർ ഗോൾഡ് റീജണൽ മാർക്കറ്റിംഗ് മാനേജർ പങ്കജ് ചന്ദ്രസിങ്ങ് രാജ്പുത് എന്നിവർ സന്നിഹിതരായി. ഭാരവാഹികളായ സുബിൻ, വരുൺ ഹരിപ്രസാദ്, സുരേഷ് കുമാർ, ഹരിദാസ് എന്നിവർ നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫ്രണ്ട്‌സ് ഓഫ് റൂവി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു — Madhya… | Boolokam