BoolokamBoolokam
ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, അ​സം, പു​തു​ച്ചേ​രി വോട്ടെണ്ണൽ തുടങ്ങി

ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, അ​സം, പു​തു​ച്ചേ​രി വോട്ടെണ്ണൽ തുടങ്ങി

M
MadhyamamSource Link
​ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, അ​സം, കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും വോ​ട്ടെടുപ്പ് തുടങ്ങി. പോസ്റ്റൽ വോട്ടുകളെണ്ണുമ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസും അസമിൽ ബി.ജെ.പിക്കും ആദ്യ ലീഡ്. തമിഴ്നാട്ടിൽ‍ ഡി.എം.കെക്കു മുന്നേറ്റം. പുതുച്ചേരിയിൽ എൻ.ആർ.സി സഖ്യവും ലീഡ് ചെയ്യുന്നു. തമിഴ്നാട്ടിൽ നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ് ഒരു മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. മത്സരിച്ച രണ്ടാം മണ്ഡലത്തിൽ ആദ്യ മണിക്കൂറുകളിൽ വിജയ് പിന്നിൽ ആണ്. ഏ​പ്രി​ൽ ഒ​മ്പ​തി​ന് തു​ട​ങ്ങി 29 വ​രെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​ത്. എ​ല്ലാ​യി​ട​ത്തും രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. വ​ൻ​സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ് വോ​ട്ടെ​ണ്ണ​ലി​നാ​യി ഒ​രു​ക്കി​യിരിക്കുന്നത്. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ ഒ​രു​ങ്ങു​ന്ന മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും, അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ ബി.​ജെ.​പി​യും ത​മ്മി​ലാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ലെ പോ​രാ​ട്ടം. ത്രി​കോ​ണ മ​ത്സ​ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ ത​മി​ഴ്നാ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും ഡി.​എം.​കെ​യും അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം. അ​തേ​സ​മ​യം, ബി.​ജെ.​പി-​എ.​ഐ.​എ.​ഡി.​എം.​കെ മു​ന്ന​ണി​യും, അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ന​ട​ൻ വി​ജ​യ്ന്റെ ടി.​വി.​കെ​യും നേ​ടു​ന്ന സീ​റ്റു​ക​ളും നി​ർ​ണാ​യ​ക​മാ​വും. അ​സ​മി​ൽ ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ ഹാ​ട്രി​ക് വി​ജ​യം സ്വ​പ്നം കാ​ണു​ന്നു. പു​തു​ച്ചേ​രി​യി​ൽ ബി.​ജെ.​പി​യും എ.​ഐ.​എ​ൻ.​ആ​ർ.​സി​യും ഉ​ൾ​പ്പെ​ടു​ന്ന എ​ൻ.​ഡി.​എ ഭ​ര​ണ​ത്തു​ട​ർ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!