Posted On date_range 27 March 2026 8:45 AM IST Updated On date_range 27 March 2026 8:45 AM IST text_fields bookmark_border ബംഗളൂരു: ബാങ്കോക്കിൽ നിന്ന് 5.79 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച നിലയിൽ 16.54 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തതായി ബംഗളൂരു കസ്റ്റംസ് ‘എക്സ്’ പോസ്റ്റിൽ അറിയിച്ചു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരമാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതെന്ന് പോസ്റ്റിൽ പറഞ്ഞു. അതേസമയം, 1985 ലെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 287.5 കിലോഗ്രാം കഞ്ചാവും (ഹൈഡ്രോപോണിക് ) 1.17 കിലോ കൊക്കെയിനും മാർച്ച് 17 ന് ബംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ സിബിഐസി (സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്) ഡിസ്പോസൽ മാനുവൽ അനുസരിച്ച് നിർമാർജനം ചെയ്തതായി മറ്റൊരു പോസ്റ്റിൽ പറയുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Drugs worth Rs 5.79 crore seized at Bengaluru airport; two arrested

ബംഗളൂരു വിമാനത്താവളത്തിൽ 5.79 കോടിയുടെ മയക്കുമരുന്ന് പിടികൂടി; രണ്ടു പേർ അറസ്റ്റിൽ
M
MadhyamamSource Link
about 1 month ago