ബജറ്റിലൊതുങ്ങുമോ നഗരജീവിതം? ഇന്ത്യയിലെ വൻ നഗരങ്ങളിലെ യഥാർത്ഥ പ്രതിമാസ ജീവിതച്ചെലവ് എത്ര?

ബജറ്റിലൊതുങ്ങുമോ നഗരജീവിതം? ഇന്ത്യയിലെ വൻ നഗരങ്ങളിലെ യഥാർത്ഥ പ്രതിമാസ ജീവിതച്ചെലവ് എത്ര?

M
MadhyamamSource Link
ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ജീവിതച്ചെലവ് ഒരേപോലെയല്ല. ഓരോ നഗരത്തിനനുസരിച്ചും ഇതിൽ വലിയ മാറ്റങ്ങൾ വരാറുണ്ട്. ഭക്ഷണസാധനങ്ങൾ, യാത്ര, വൈദ്യുതി-വെള്ളം തുടങ്ങിയ ബില്ലുകൾ, വിനോദം എന്നിവക്കായി നീക്കിവെക്കുന്ന തുകക്ക് പുറമെ, മാസബജറ്റിൽ സിംഹഭാഗവും കവരുന്നത് വീട്ടുവാടകയാണ്. ജീവിതച്ചെലവിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് മുംബൈ . ഇവിടുത്തെ കോസ്റ്റ് ഇൻഡക്സ് 25.8ഉം റെന്റ് ഇൻഡക്സ് (വാടക) 17.5ആണ്. വാടക ഒഴിവാക്കിയുള്ള പ്രതിമാസ ചെലവ് മാത്രം ഏകദേശം 30,000 രൂപ മുതൽ 60,000 രൂപ വരെ വരാം. വരുമാനം കൂടുതലാണെങ്കിലും കൃത്യമായ പ്ലാനിങ് ഇല്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ട് പോകാൻ പ്രയാസമായിരിക്കും. ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് ഡൽഹി. കോസ്റ്റ് ഇൻഡക്സ് 22.5ഉം റെന്റ് ഇൻഡക്സ് 7.1മാണ്. വാടകയില്ലാതെ മാസം 22,000 രൂപ മുതൽ 50,000 രൂപ വരെയാണ് ഇവിടുത്തെ ഏകദേശ ചെലവ്. മുംബൈയെ അപേക്ഷിച്ച് വീട്ടുവാടക കുറവാണെങ്കിലും ദിനംപ്രതിയുള്ള മറ്റു ചെലവുകളും യൂട്ടിലിറ്റി ബില്ലുകളും ബജറ്റിനെ ബാധിച്ചേക്കാം. മിതമായ ജീവിതച്ചെലവും മികച്ച ജീവിതസാഹചര്യങ്ങളും വാഗ്ദാനം ചെയ്യുന്ന നഗരമാണ് പുണെ. കോസ്റ്റ് ഇൻഡക്സ് 22.4ഉം റെന്റ് ഇൻഡക്സ് 6.6മാണ്. മാസത്തിൽ ഏകദേശം 25,000 രൂപ മുതൽ 45,000 രൂപ വരെയാണ് (വാടക ഒഴികെ) ഇവിടെ ചെലവ് വരുന്നത്. വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഒരുപോലെ അനുയോജ്യമായ നഗരമാണിത്. ഇന്ത്യയുടെ ഐ.ടി ഹബ്ബായ ബംഗളൂരുവിൽ കോസ്റ്റ് ഇൻഡക്സ് 21.5ഉം റെന്റ് ഇൻഡക്സ് 8.5മാണ്. വാടക ഒഴികെയുള്ള പ്രതിമാസ ചെലവ് 20,000 രൂപ മുതൽ 50,000 രൂപ വരെ വരാം. ഐ.ടി മേഖലയിൽ ജോലി സാധ്യതകൾ ഏറെയുണ്ടെങ്കിലും ഇവിടുത്തെ ജീവിതച്ചെലവ് ക്രമേണ വർധിച്ചുകൊണ്ടിരിക്കുകയാണ്. വലിയ നഗരങ്ങളിൽ വെച്ച് ഏറ്റവും ലാഭകരമായി ജീവിക്കാൻ കഴിയുന്ന ഒരിടമാണ് ഹൈദരാബാദ് . ഇവിടുത്തെ കോസ്റ്റ് ഇൻഡക്സ് 21.1ഉം റെന്റ് ഇൻഡക്സ് 5.6മാണ്. മാസത്തിൽ 12,000 രൂപ മുതൽ 50,000 രൂപ വരെ കൊണ്ട് ഇവിടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാം. മെട്രോ നഗരങ്ങളിലെ സൗകര്യങ്ങൾ ആസ്വദിക്കുന്നതിനോടൊപ്പം തന്നെ പണം സമ്പാദിക്കാനും ആഗ്രഹിക്കുന്നവർക്ക് ഹൈദരാബാദ് മികച്ചൊരു ഓപ്ഷനാണ്. ഉയർന്ന ശമ്പളമുള്ള ജോലി സാധ്യതകളാണ് ലക്ഷ്യമെങ്കിൽ മുംബൈയും ബംഗളൂരുവും തിരഞ്ഞെടുക്കാം. എന്നാൽ ജീവിതച്ചെലവും വരുമാനവും തമ്മിൽ ഒരു ബാലൻസ് വേണമെന്നുണ്ടെങ്കിൽ ഹൈദരാബാദും പുണെയും ആയിരിക്കും അനുയോജ്യം. നിങ്ങളുടെ വരുമാനം, ജീവിതശൈലി, സേവിങ്‌സ് ലക്ഷ്യങ്ങൾ എന്നിവ മുൻനിർത്തി വേണം നഗരം തിരഞ്ഞെടുക്കാൻ. ബജറ്റിന്റെ 30% മുതൽ 50% വരെ വാടകക്കായി ചെലവാകുന്നു. മെട്രോ ട്രെയിനുകളും പൊതുഗതാഗതവും ലഭ്യമായ നഗരങ്ങളിൽ യാത്രാച്ചെലവ് കുറവായിരിക്കും. എന്നാൽ സ്വന്തം വാഹനമുള്ളവർക്ക് ഇന്ധനവില വലിയൊരു ബാധ്യതയാണ്. പാൽ, അരിച്ചെലവ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ നഗരങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ലെങ്കിലും പുറത്തുനിന്നുള്ള ഭക്ഷണത്തിനും വൈദ്യുതി-ഇന്റർനെറ്റ് ബില്ലുകൾക്കുമായി ശരാശരി 5,000 മുതൽ 10,000 രൂപ വരെ ചെലവ് വരുന്നു. മെട്രോ നഗരങ്ങളിലെ അമിതമായ ചെലവ് കാരണം പലരും ഇപ്പോൾ കൊച്ചി, അഹ്മദാബാദ്, ജയ്‌പൂർ തുടങ്ങിയ ടയർ-2 നഗരങ്ങളിലേക്ക് മാറുന്നുണ്ട്. ഇത്തരം നഗരങ്ങളിൽ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് 30% മുതൽ 50% വരെ കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബജറ്റിലൊതുങ്ങുമോ നഗരജീവിതം? ഇന്ത്യയിലെ വൻ നഗരങ്ങളിലെ യഥാർത്… | Boolokam