സുൽത്താൻ ബത്തേരി: പുത്തല്‍കുന്ന് മുസ്ലീം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ചീരാല്‍ കഴമ്പ് സ്വദേശി മാവേലിനഗര്‍ കൊട്ടൂര്‍ വീട്ടില്‍ കലാധരന്‍ (55), യാത്രക്കാരനായ ആത്താര്‍ വീട്ടില്‍ ബാലകൃഷ്ണന്‍ (68) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ സഹയാത്രികന്‍ കഴമ്പ് പട്ടണം ചിറ ഉന്നതിയിലെ നാരായണന്‍ (60) ചികിത്സയിലാണ്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം. സുൽത്താൻ ബത്തേരി ഭാഗത്ത് നിന്നും നമ്പിക്കൊല്ലി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയും എതിരെ വന്ന പിക്കപ്പുമാണ് അപകടത്തില്‍പെട്ടത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ബത്തേരിയിൽ പിക്കപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു മരണം
M
MadhyamamSource Link
about 2 months ago