ബഹ്റൈനിലെ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ; വിജയകരമായി തടഞ്ഞ് പ്രതിരോധ സേന

ബഹ്റൈനിലെ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ; വിജയകരമായി തടഞ്ഞ് പ്രതിരോധ സേന

M
MadhyamamSource Link
മനാമ: രാജ്യത്തിന്‍റെ തെക്കൻ ഭാഗത്തുള്ള ഒരു സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണനീക്കം ബഹ്‌റൈൻ സുരക്ഷ സേന പരാജയപ്പെടുത്തി. നാഷനൽ കമ്യൂണിക്കേഷൻ സെന്‍റർ ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്‌റൈന്‍റെ തെക്കൻ മേഖലയിലുള്ള ഒരു സുപ്രധാന കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് ഈ ആക്രമണം ശ്രമം നടന്നത്. സുരക്ഷ ഏജൻസികളുടെ ജാഗ്രതയോടെയുള്ള ഇടപെടലിലൂടെ ഈ നീക്കം തുടക്കത്തിലേ കണ്ടെത്താനും തകർക്കാനും സാധിച്ചു. രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി നേരിടുമെന്ന് അധികൃതർ അറിയിച്ചു. ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളോ സുരക്ഷാ നടപടികളെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളോ വരും മണിക്കൂറുകളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബഹ്റൈനിലെ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ; വിജയകരമായി ത… | Boolokam