ബഹ്റൈനിൽ വാഹനാപകടം: രണ്ട് കാൽനടയാത്രക്കാർ മരിച്ചു

ബഹ്റൈനിൽ വാഹനാപകടം: രണ്ട് കാൽനടയാത്രക്കാർ മരിച്ചു

M
MadhyamamSource Link
Posted On date_range 14 March 2026 4:36 PM IST Updated On date_range 14 March 2026 4:36 PM IST ബഹ്റൈനിൽ വാഹനാപകടം: രണ്ട് കാൽനടയാത്രക്കാർ മരിച്ചു text_fields bookmark_border മനാമ: ബഹ്റൈനിലെ അൽ സഹ് ല റോഡിൽ ജിദ്ഹാഫ്സ് മേഖലക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രവാസികൾ പേർ മരിച്ചു. റോഡരികിൽ നിൽക്കുകയായിരുന്ന 38ഉം 43ഉം വയസ്സുള്ള രണ്ട് വ്യക്തികളാണ് അപകടത്തിൽപ്പെട്ടത്. ഒരു സ്വകാര്യ കാറും ബസ്സും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം ഇവർ നിൽക്കുകയായിരുന്ന ഇടത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരണപ്പെട്ടു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായി അധികൃതർ സ്ഥിരീകരിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Two pedestrians killed in Bahrain road accident

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!