ബഹ്റൈൻ എ.കെ.സി.സി ഈസ്റ്റർ ആഘോഷിച്ചു

ബഹ്റൈൻ എ.കെ.സി.സി ഈസ്റ്റർ ആഘോഷിച്ചു

മനാമ: സംഘർഷാന്തരീക്ഷത്തിലും ബഹ്റൈൻ എ.കെ.സി.സി . ഈസ്റ്റർ സമുചിതമായി ആഘോഷിച്ചു. ഈസ്റ്റർ ആഘോഷങ്ങൾ പ്രസിഡന്‍റ് ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. എളിമയിലൂടെയും നന്മയിലൂടെയും മറ്റു ഹൃദയങ്ങളിൽ ഇടം നേടുകയാണ് ഈസ്റ്ററിന്റെ സന്ദേശമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ചാൾസ് ആലുക്ക പറഞ്ഞു. ബാല്യകാലത്ത് തിരിച്ചു കിട്ടാത്ത നഷ്ടങ്ങളിലെ തിളങ്ങുന്ന ഓർമ്മയാണ് എന്നും ഈസ്റ്റർ എന്ന് സ്വാഗതപ്രസംഗത്തിൽ ജനറൽ സെക്രട്ടറി ജീവൻ ചാക്കോ അനുസ്മരിച്ചു. ജോജി കുര്യൻ ഈസ്റ്റർ സന്ദേശം നൽകി. തുടർന്ന് ഭാരവാഹികളായ ജിബി അലക്സ്, രതീഷ് സെബാസ്റ്റ്യൻ, ജെൻസൻ ദേവസ്സി, മോൻസി മാത്യു, അലക്സ്കറിയ, റോബിൻ.കെ. സെബാസ്റ്റ്യൻ, ജെയിംസ്, റിജു മൂഞ്ഞേലി എന്നിവർ സംസാരിച്ചു. മാതൃവേദി ഭാരവാഹികളായ, സിന്ധു ബൈജു, ലിവിൻ ജിബി, മെയ് മോൾ ചാൾസ്, ജെസ്സി ജെൻസൺ, ജോളി ജോജി എന്നിവർ നേതൃത്വം നൽകി. ഗൾഫിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഭാരവാഹികളും കുടുംബാംഗങ്ങളുമാണ് പരിപാടിയിൽ സംബന്ധിച്ചത്. എ.കെ.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്‍റ് പോളി വിതയത്തിൽ നന്ദി പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബഹ്റൈൻ എ.കെ.സി.സി ഈസ്റ്റർ ആഘോഷിച്ചു — Madhyamam | Boolokam | Boolokam