Posted On date_range 25 March 2026 9:41 AM IST Updated On date_range 25 March 2026 9:41 AM IST ബഹ്റൈനിലെ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ text_fields bookmark_border ദുബൈ: ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. ആക്രമണത്തിൽ യു.എ.ഇ സായുധസേനയുമായി ബന്ധപ്പെട്ട ഒരു മൊറോക്കൻ സിവിലിയൻ കോൺട്രാക്ടർ കൊല്ലപ്പെടുകയും, യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് ഉദ്യോഗസ്ഥർക്കും ചില ബഹ്റൈൻ സൈനികർക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവം ബഹ്റൈന്റെ പരമാധികാരത്തിന്‍റെ ലംഘനവും പ്രദേശത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ജി.സി.സി രാജ്യങ്ങളുടെയും മേഖലയുടെയും സുരക്ഷക്ക് ഭീഷണിയാകുന്ന അപകടകരമായ നടപടിയെ സംഭവം പ്രതിനിധീകരിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ബഹ്റൈനിന് പൂർണ പിന്തുണ പ്രഖ്യാപിച്ച യു.എ.ഇ, മരിച്ചവരുടെ കുടുംബത്തിനും മൊറോക്കോ ജനതക്കും അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രസ്താവിക്കുകയും ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - UAE strongly condemns Iran's attack on Bahrain

ബഹ്റൈനിലെ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ
M
MadhyamamSource Link
about 2 months ago