Posted On date_range 14 March 2026 7:22 PM IST Updated On date_range 14 March 2026 7:22 PM IST ബഹ്‌റൈനിൽ ഞണ്ട് പിടുത്തത്തിന് നാളെ മുതൽ നിരോധനം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി text_fields bookmark_border മനാമ: ബഹ്‌റൈനിലെ പ്രാദേശിക സമുദ്രാതിർത്തിയിൽ ഞണ്ട് പിടിക്കുന്നതിന് ഏർപ്പെടുത്തിയ രണ്ട് മാസത്തെ നിരോധനം നാളെ മാർച്ച് 15 മുതൽ പ്രാബല്യത്തിൽ വരും. കടൽ വിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിരതയും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 15 മുതൽ മേയ് 15 വരെയാണ് നിരോധനം. ഞണ്ടുകളുടെ പ്രജനന കാലയളവിൽ അവയ്ക്ക് സംരക്ഷണം നൽകുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാണ് ലക്ഷ്യം. ഈ കാലയളവിൽ യാതൊരു കാരണവശാലും ഞണ്ടുകളെ പിടിക്കാനോ വിൽക്കാനോ പാടുള്ളതല്ല. കൂടാതെ മറ്റു മത്സ്യങ്ങളെ പിടിക്കുന്നതിനിടയിൽ അബദ്ധത്തിൽ വലയിൽ ഞണ്ടുകൾ കുടുങ്ങിയാൽ, അവയെ പരിക്കേൽപ്പിക്കാതെ ഉടൻ തന്നെ കടലിലേക്ക് തിരിച്ചുവിടണം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്‍റെ സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ ഈ തീരുമാനവുമായി പൂർണമായി സഹകരിക്കണമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അഭ്യർഥിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Crab fishing banned in Bahrain from tomorrow; strict action against violators

ബഹ്‌റൈനിൽ ഞണ്ട് പിടുത്തത്തിന് നാളെ മുതൽ നിരോധനം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
M
MadhyamamSource Link
about 2 months ago