ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡൻ്റ് ഹബീബ് റഹ്‌മാൻ്റെ ഭാര്യ നിര്യാതയായി

ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡൻ്റ് ഹബീബ് റഹ്‌മാൻ്റെ ഭാര്യ നിര്യാതയായി

മനാമ: ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡൻ്റ് ഹബീബ്റഹ്‌മാൻ്റെ ഭാര്യ യസീന(40) നിര്യാതയായി. ഹൃദയാഘാതമാണ് മരണ കാരണം. പുലർച്ചെ 3 മണിയോടെ ബഹ്‌റൈനിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്. ഷദ ഹബീബ്, ദിയ ഹബീബ്, ദിഫ ഹബീബ്, ദിന ഹബീബ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ അജീഷ്, റജീഷ്. ഭൗതികശരീരം ഇന്ന് വൈകീട്ടോടെ നാട്ടിലേക്ക് കൊണ്ടുപോകും. കെ.എം.സിസി ബഹ്‌റൈൻ മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ നടത്തുന്നത്. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ. എം കെ മുനീർ, പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന, ജില്ല, ഏരിയ മണ്ഡലം പഞ്ചായത്ത്‌ കമ്മിറ്റികളും ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക, മത രംഗങ്ങളിലെ നേതാക്കളും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡൻ്റ് ഹബീബ് റഹ്‌മാൻ്റെ ഭാര്യ നിര്യ… | Boolokam