ബഹ്‌റൈൻ ചേംബർ തെരഞ്ഞെടുപ്പ്; വോട്ടുചെയ്ത് മലയാളികളടക്കം നിരവധിപേർ

ബഹ്‌റൈൻ ചേംബർ തെരഞ്ഞെടുപ്പ്; വോട്ടുചെയ്ത് മലയാളികളടക്കം നിരവധിപേർ

M
MadhyamamSource Link
മനാമ: ബഹ്‌റൈനിലെ വ്യാപാര-വ്യവസായ മേഖലയുടെ ഭാവി നിശ്ചയിക്കുന്ന ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ബി.സി.സി.ഐ) 31-ാം ഭരണസമിതി തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായി. സാഖിറിലെ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ നടന്ന വോട്ടടുപ്പിൽ മലയാളികളടക്കം നിരവിധിപേരാണ് വോട്ട് ചെയ്തത്. ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്‍റെ നേതൃത്വത്തിൽ സ്ഥാനാർഥികൾക്ക് പിന്തുണയുമായി മലയാളി വ്യാപാരികൾ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ സന്നിഹിതരായിരുന്നു. വോട്ടെടുപ്പ് സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് എക്സിബിഷൻ വേൾഡിൽ ഒരുക്കിയിരുന്നത്. വോട്ടിംഗ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനായി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. കമ്പനികൾക്കായി ബോർഡ് അംഗങ്ങൾക്കും, സ്വന്തം സ്ഥാപനങ്ങളുള്ള ഉടമയ്ക്കും മാത്രമാണ് വോട്ട് ചെയ്യാനാള്ള അവകാശമുണ്ടായിരുന്നത്. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് സ്വകാര്യ മേഖല വഹിക്കുന്ന പങ്കും ആഗോള സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുക്കുമ്പോൾ ഈ വർഷത്തെ തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ടെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബഹ്‌റൈൻ ചേംബർ തെരഞ്ഞെടുപ്പ്; വോട്ടുചെയ്ത് മലയാളികളടക്കം നിര… | Boolokam