ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിന്‍റെ നേതൃത്വത്തിൽ അഞ്ചാമത്തെ ഡയാലിസിസ് യൂനിറ്റും ആംബുലൻസും വിദ്യാരണ്യപുര, ലക്ഷ്മിപുര ക്രോസിലുള്ള പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റലിൽ ഉദ്ഘാടനം ചെയ്തു. നിർധനരായ രോഗികൾക്കായി ബാംഗ്ലൂർ കേരള സമാജം ഒരുക്കുന്ന 11 ആമത്തെ ഡയാലിസിസ് യൂനിറ്റും ആറാമത്തെ ആംബുലൻസുമാണിത്. ജർമൻ കമ്പനിയായ ഡുരാഗ് ഇന്ത്യ ഇൻസ്ട്രുമെന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതി സ്പോൺസർ ചെയ്തത്. ഡുരാഗ് ഇൻസ്ട്രുമെൻ്റേഷൻ പ്രെവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ഏഷ്യ പസഫിക് സെയിൽസ് ഡയറക്ടറുമായ ഓവൻ വെബ്, ഡുരാഗ് ഇന്ത്യ ഇൻസ്ട്രുമെന്റേഷൻ പ്രെവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ബിന്നി ഫാബിയാൻ എന്നിവർ ചേർന്ന് ആംബുലൻസിന്‍റെയും ഡയാലിസിസ് മെഷീന്‍റെയും ഉദ്ഘാടനം നിർവഹിച്ചു. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റജികുമാർ, പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ട്ടർ ഡോ. നിഹാൽ പ്രസാദ്, സോൺ കൺവീനർ പി.ആർ. ഉണ്ണികൃഷ്ണൻ, ലേഡീസ് വിങ് ചെയർപേഴ്സൻ സുധ സുധീർ എന്നിവര്‍ പങ്കെടുത്തു. സൗജന്യ നിരക്കിലാണ് ഡയാലിസിസ് രോഗികൾക്ക് നൽകി വരുന്നത്. മെഡ് സ്റ്റാർ ഹോസ്പ്പിറ്റൽ സഹകാർ നഗർ, അവെക്ഷ ആശുപത്രി എം.എസ്. പാളയ വിദ്യാരണ്യപുര, ഹോസ്‌ക്കോട്ടെ മിഷൻ ആശുപത്രി, പ്രസാദ് ഗ്ലോബൽ ആശുപത്രി, ലക്ഷ്മിപുര, കഗദാസപുര ശ്രീ ലക്ഷ്മി ആശുപത്രി, ട്രീലൈഫ് ആശുപത്രി, കല്യാൺ നഗർ എന്നിവിടങ്ങളിലാണ് ഡയാലിസിസ് യൂനിറ്റുകൾ പ്രവർത്തിക്കുന്നതെന്ന് ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.

ബാംഗ്ലൂർ കേരള സമാജം ഡയാലിസിസ് യൂനിറ്റും ആംബുലൻസും ഉദ്ഘാടനം
M
MadhyamamSource Link
about 2 months ago