Posted On date_range 25 March 2026 8:25 AM IST Updated On date_range 25 March 2026 8:25 AM IST ബാക് ടു സ്കൂൾ; വിദ്യാർഥികളുടെയും സ്കൂൾ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം text_fields bookmark_border ദോഹ: വിദ്യാലയങ്ങൾ ഓഫ് ലൈൻ പഠനരീതി യിലേക്ക് മാറുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപക -അനധ്യാപക ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ മാർഗനിർദേശങ്ങളും പ്രതിരോധ നടപടികളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പിന്തുടരുക. അടിയന്തര എക്സിറ്റുകൾ, ഒഴിപ്പിക്കൽ പാതകൾ, അസംബ്ലി പോയന്റുകൾ എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക. അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Back to school; safety of students and school staff must be ensured

ബാക് ടു സ്കൂൾ; വിദ്യാർഥികളുടെയും സ്കൂൾ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം
M
MadhyamamSource Link
about 2 months ago