Posted On date_range 21 April 2026 4:51 PM IST Updated On date_range 21 April 2026 4:51 PM IST ബിസ് കണക്റ്റ്’ ശ്രദ്ധേയമായി text_fields bookmark_border ദോഹ: ഖത്തറിലെ സംരഭകർക്കും ഭാവി സംരംഭകരാവാൻ ആഗഹിക്കുന്നവർക്കുമായി ഖത്തർ കേരള ഇസ്ലാഹി സെന്റർ യൂത്ത് വിങ് സംഘടിപ്പിച്ച ‘ബിസ് കണക്റ്റ്’ ബിസിനസ് മീറ്റപ്പ് ശ്രദ്ധേയമായി. ഖത്തർ കേരള ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി ഉദ്ഘാടനം ചെയ്തു. ‘ഗ്ലോബൽ ട്രെൻഡ്സ് ഓഫ് ബിസിനസ്’ എന്ന വിഷയത്തിൽ ഐഡി ഫ്രഷ് ഫുഡ് സി.ഇ.ഒ പി.സി. മുസ്തഫയും ‘ഖത്തറിലെ ബിസിനസ് സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ റേഡിയോ മലയാളം സി.ഇ.ഒ അവൻവർ ഹുസൈനും സംസാരിച്ചു. ബിസിനസ്സുകാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചർച്ച ചെയ്യാനും അതിന്റെ പരിഹാരങ്ങൾ കണ്ടെത്താനും പുതുസംരംഭകർക്ക് കൃതൃമായ പദ്ധതികൾ ആവിഷ്കരിക്കാനും പ്രോഗ്രാം സഹായകമായെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ക്യു.കെ.ഐ.സി യൂത്ത് വിങ് പ്രസിഡന്റ് മുനീർ സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ മാജിദ് ചുങ്കത്തറ, വി.കെ. ഷഹാൻ, എം. അബ്ദുൽ ഖഹാർ എന്നിവർ സംബന്ധിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Biz Connect' garners attention.
