മനാമ: ബി.എഫ്.സി ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച ‘സെൻഡ് ആൻഡ് വിൻ’ കാമ്പയിന്‍റെ രണ്ടാം ഘട്ട നറുക്കെടുപ്പ് പൂർത്തിയായി. തിരഞ്ഞെടുക്കപ്പെട്ട പത്ത് ഭാഗ്യശാലികൾക്ക് 1,000 ഡോളർ വീതം സമ്മാനമായി ലഭിക്കും. മാർച്ച് 31നാണ് ഈ ഘട്ടത്തിലെ നറുക്കെടുപ്പ് നടന്നത്. ദേവരാജ് ജോൺപീറ്റർ, പ്രസാദ് ചന്ദിമ ജയസിംഗെ, ഗുർതേജ് സിംഗ് ജിയാൻ സിംഗ്, തവസീലം ശിവകുമാർ, മുഹമ്മദ് ഷംഷുൽ, സേവ്യർ മരട്ടുകുളം ജോസഫ്, മുഹമ്മദ് വഖാസ് അർഷാദ് മുഗൾ, സൂസെ സഗായരാജ്, അർസ്‌ലാൻ അഹമ്മദ്, അഷ്‌റഫ് കട്ടിശ്ശേരി എന്നിവരാണ് വിജയികൾ. സമ്മാനങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഇനിയും അവസരമുണ്ട്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും നടക്കുന്ന നറുക്കെടുപ്പിലൂടെ 1,000 ഡോളർ വീതം നേടാനുള്ള അവസരം കാമ്പയിൻ കാലയളവിൽ ഉടനീളം ലഭ്യമാണ്. കൂടാതെ, ഈ സീസണിലെ ഏറ്റവും ആകർഷകമായ ബമ്പർ സമ്മാനം 100 ഗ്രാം സ്വർണ്ണക്കട്ടിയാണ്. വരും ആഴ്ചകളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ ഈ മെഗാ സമ്മാനം ആർക്കും സ്വന്തമാക്കാം. ബി.എഫ്.സിയുടെ ഏതെങ്കിലും ബ്രാഞ്ച് വഴിയോ വെബ്‌സൈറ്റ് വഴിയോ പണം അയക്കുന്നവർക്ക് നറുക്കെടുപ്പിന്റെ ഭാഗമാകാം. ബി.എഫ്.സി പേ ആപ്പ് വഴി ഇടപാടുകൾ നടത്തുന്നവർക്കും ഈ സുവർണ്ണാവസരം ലഭിക്കും.

ബി.എഫ്.സി ‘സെൻഡ് & വിൻ’ രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു
M
MadhyamamSource Link
about 1 month ago