ആദിത്യ ധറിന്‍റെ ആക്ഷൻ എന്‍റർടൈനർ 'ധുരന്ധർ: ദി റിവഞ്ച്' ബോക്സോഫീസ് റെക്കോഡുകൾ തകർത്തുകൊണ്ട് മുന്നേറുകയാണ്. സിനിമയും രൺവീർ സിങും മികച്ച പ്രതികരണമാണ് ഇതിനകം നേടിയത്. 'ധുരന്ധറിന്‍റെ ഒന്നാം ഭാഗത്തെ തന്നെ ശക്തമായി വിമർശിച്ച ധ്രുവ് റാഠി രണ്ടാം ഭാഗത്തെ ബി.ജെ.പിയുടെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ് പരസ്യമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 'ധുരന്ധർ വിനോദത്തിനായി നിർമിച്ച സിനിമയല്ല മറിച്ച് ബി.ജെ.പി.യുടെ വിലകൂടിയ തെരഞ്ഞെടുപ്പ് പരസ്യമാണിത്, 500 രൂപ നൽകിയാൽ കാണാൻ കഴിയും എന്നാണ് യൂട്യൂബ് ചാനലിലൂടെ ധ്രുവ് റാഠി പറയുന്നത്. യഥാർത്ഥ സംഭവങ്ങളാണ് സിനിമയിൽ ആവിഷ്കരിച്ചതെന്ന വാദത്തെ ധ്രുവ് റാഠി ശക്തമായി എതിർത്തു. ഇത് പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പറഞ്ഞു. സിനിമ വ്യക്തമായ ഇമോഷണൽ ഫ്രെയിമിങ്ങാണ് നടത്തുന്നത്. വൈകാരിക തലങ്ങൾ സൃഷ്ടിച്ച് പ്രേക്ഷകന്‍റെ ധാരണയെ സ്വാധീനിക്കുകയാണ് ചെയ്യുന്നത്. 2016ലെ നോട്ട് നിരോധനത്തെ ഒരു സുരക്ഷാ നടപടിയായാണ് ചിത്രം വിശദീകരിക്കുന്നത്. അതിന്‍റെ വിശാലമായ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറച്ചുകാണുകയും ചെയ്യുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്നും വ്യത്യസ്തമായ സംഭവങ്ങളാണ് സിനിമ അവതരിപ്പുന്നതെന്നും ധ്രുവ് റാഠി പറയുന്നു. സംവിധായകൻ ആദിത്യ ധറിനെയും റാഠി ശക്തമായി വിമർശിക്കുന്നുണ്ട്.

ബി.ജെ.പിയുടെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ് പരസ്യമാണ് ധുരന്തർ 2; വിമർശനവുമായി ധ്രുവ് റാഠി
M
MadhyamamSource Link
about 1 month ago