Posted On date_range 14 March 2026 9:32 AM IST Updated On date_range 14 March 2026 9:32 AM IST ബീഫ് കായ്പോള text_fields bookmark_border ആവശ്യമായ ചേരുവകൾ ബീഫ് - 200 ഗ്രാം മുട്ട - 4 എണ്ണം നേന്ത്രപ്പഴം - 1 എണ്ണം മൈദ - 1/4 കപ്പ് പാൽ - 1/4 കപ്പ് ഓയിൽ - 2 ടേബിൾസ്പൂൺ സവാള - 2 എണ്ണം ഇഞ്ചി, വെളുത്തുള്ളി മുറിച്ചത് - 2ടേ. സ്പൂൺ ഉപ്പ് - പാകത്തിന് പച്ചമുളക് 4 എണ്ണം കറിവേപ്പില, മല്ലിയില കുരുമുളക്പ്പൊടി - 3 ടീസ്പൂൺ ഗരം മസാല പ്പൊടി - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ നെയ്യ് - 2 ടേബിൾസ്പൂൺ പഞ്ചസാര- 1 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ബീഫിൽ കുറച്ച് മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് ഒന്ന് വേവിച്ചെടുക്കാം. ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിൽ ഇഞ്ചിയും വെളുത്തുള്ളിയും മുറിച്ചത്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റാം. വഴന്നുകഴിഞ്ഞാൽ ചെറുതായി മുറിച്ച സവാള ചേർത്ത് വീണ്ടും വഴറ്റുക. ഇനി മസാലപ്പൊടികൾ എല്ലാം ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റി, ശേഷം വേവിച്ചെടുത്ത ബീഫ് ചേർക്കുക. ഒരു മിക്സിയിൽ മുട്ട, മൈദ, പാൽ, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇത് കുറച്ച് ഓയിൽ ചേർത്ത് തയ്യാറാക്കിയ മസാലയിൽ ചേർത്ത് ഇളക്കുക. ഇനി ഒരു പാനിൽ കുറച്ച് നെയ്യ് ചേർക്കുക. അതിലേക്ക് തയ്യാറാക്കിയ കൂട്ടം ചേർത്ത് കൊടുക്കുക. ചെറുതീയിൽ വെച്ച് വേവിച്ചെടുക്കുക. മുക്കാൽ വേവാകുമ്പോൾ നെയ്യിൽ വാട്ടിയ നേന്ത്രപ്പഴം ചേർക്കുക. വെന്താൽഗോൾഡൻ കളർ ആകുന്നതുവരെ ചൂടാക്കുക. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Beef Kaypola
