Posted On date_range 18 March 2026 8:51 AM IST Updated On date_range 18 March 2026 8:51 AM IST ബുറൈദയിൽ ഖസീം പ്രവാസി സംഘം ജനകീയ ഇഫ്താർ സംഗമം text_fields bookmark_border camera_alt ഖസീം പ്രവാസി സംഘം ജനകീയ ഇഫ്താർ സംഗമത്തിൽ അബു സ്വാലിഹ് സംസാരിക്കുന്നു ബുറൈദ: ഖസീം പ്രവാസി സംഘവും കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ബുറൈദയിൽ നടന്നു. പരിപാടിയിൽ ഐ.സി.എഫ് പ്രതിAനിധി അബു സ്വാലിഹ് ഉസ്താദ് റമദാൻ സന്ദേശം നൽകി. സ്വാഗതസംഘം കൺവീനർ നിഷാദ് പാലക്കാട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രതിനിധി ശരീഫ് തലയാട് ആശംസകൾ നേർന്നു. പ്രവാസി സംഘം ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം, കുടുംബവേദി സെക്രട്ടറി ഫൗസിയ ഷാ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. സംഘത്തിെൻറയും കുടുംബവേദിയുടെയും പ്രവർത്തകർക്ക് പുറമെ, അൽ ഖസീമിലെ വിവിധ രാഷ്ട്രീയ-സാംസ്കാരിക സംഘടനകളിലെയും കൂട്ടായ്മകളിലെയും നിരവധി പ്രതിനിധികളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ സുൽഫിക്കർ അലി സ്വാഗതവും ട്രഷറർ ജിതേഷ് പട്ടുവം നന്ദിയും പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Qassim Expatriate Association holds public Iftar gathering in Buraydah

ബുറൈദയിൽ ഖസീം പ്രവാസി സംഘം ജനകീയ ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago