ബ്രസീലിൽ ചെറുവിമാനം റസ്റ്ററന്റിന് മുകളിൽ തകർന്നുവീണു; നാലുമരണം

ബ്രസീലിൽ ചെറുവിമാനം റസ്റ്ററന്റിന് മുകളിൽ തകർന്നുവീണു; നാലുമരണം

M
MadhyamamSource Link
ബ്രസീലിയ: തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ ചെറു വിമാനം റസ്റ്ററന്റിന് മുകളിൽ തകർന്നുവീണ് തീപിടിച്ച് താലുപേർ മരിച്ചു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30നായിരുന്നു അപകടം. അപകടത്തിൽ പൈലറ്റും മൂന്ന് യാത്രക്കാരും മരിച്ചതായി അഗ്നിശമന സേനാംഗങ്ങൾ സ്ഥിരീകരിച്ചു. മരിച്ചവരിൽ ദമ്പതികളും ഉൾപ്പെടും. വിമാനാപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കെട്ടിടത്തിന്റെ മുകളിലേക്ക് വിമാനം വന്നിടിക്കുന്നതും തീജ്വാലകൾ ഉയരുന്നതും വിഡിയോയിൽ കാണാം. സാവോ പോളോയിൽ നിന്ന് പറന്നുയർന്ന പൈപ്പർ മാലിബു എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കപാവോ ഡ കനോവ വിമാനത്താവളത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. റൺവേയുടെ അറ്റത്തെ തൂണിൽ ഇടിച്ചതിന് ശേഷം പ്രദേശത്തെ റസിഡൻഷ്യൽ ഏരിയയിൽ സ്ഥിതിചെയ്യുന്ന റസ്റ്ററന്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. O momento que ninguém queria ver. Câmera registra a queda da aeronave de pequeno porte em Capão da Canoa/RS. Que todos estejam bem. 🙏 pic.twitter.com/I7SxNbF75L — Rudi Costa (@rudicjunior) April 3, 2026 അപകട സമയത്ത് ​റസ്റ്ററന്റ് പ്രവർത്തിച്ചിരുന്നില്ല. ഇത് വൻ അപകടം ഒഴിവാക്കി. അപകടം നടന്ന ഉടൻ സിവിൽ ഡിഫൻസ് സംഘം പ്രദേശത്തെ ആളുക​ളെ മുഴുവൻ ഒഴിപ്പിച്ചു. റസ്റ്ററന്റിന് സമീപത്തെ ഒരു കടക്കും നാശനഷ്ടങ്ങളുണ്ടായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബ്രസീലിൽ ചെറുവിമാനം റസ്റ്ററന്റിന് മുകളിൽ തകർന്നുവീണു; നാലുമ… | Boolokam