BoolokamBoolokam
ബ്ലേ​ഡ് കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

ബ്ലേ​ഡ് കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

M
MadhyamamSource Link
ക​ഠി​നം​കു​ളം: ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​രം പൊ​ലീ​സി​ന് ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ തോ​ള​ത്ത് ബ്ലേ​ഡ് കൊ​ണ്ട് ആ​ക്ര​മി​ച്ച മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി നി​സാ​റി​നെ​യാ​ണ് (ജാ​ക്കി നി​സാ​ർ -36) ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ന്നാ​ങ്ക​ര ഭാ​ഗ​ത്തു​നി​ന്ന് എ​സ്.​ഐ സ​ന്തോ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ രാ​ജേ​ഷ്, സു​രേ​ഷ്, സി.​പി.​ഒ​മാ​രാ​യ ദീ​പ​ക്, ശ​ര​ത്, ച​ന്ദ്ര​കാ​ന്ത്, വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 27ന് ​രാ​വി​ലെ ഏ​ഴി​ന് പു​തു​ക്കു​റി​ച്ചി ക​ട​ൽ​പു​റ​ത്താ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മോ​ഷ​ണം, വ​ധ​ശ്ര​മം, മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം, സ്ത്രീ​ധ​ന​പീ​ഡ​നം, ദേ​ഹോ​പ​ദ്ര​വം, അ​ടി​പി​ടി കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ക​ഠി​നം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ​തി​നാ​ലോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യും സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ​പ്പെ​ട്ട​യാ​ളു​മാ​ണ് പ്ര​തി. പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബ്ലേ​ഡ് കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ… | Boolokam