ഭക്ഷണവും വെള്ളവും നിഷേധിച്ച് 24 മണിക്കൂർ; യുഎസിൽ ഇന്ത്യൻ വംശജയായ 53കാരിയെ തടവിലാക്കി ഐസിഇ

ഭക്ഷണവും വെള്ളവും നിഷേധിച്ച് 24 മണിക്കൂർ; യുഎസിൽ ഇന്ത്യൻ വംശജയായ 53കാരിയെ തടവിലാക്കി ഐസിഇ

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ മീനു ബത്രയെ ടെക്സസിൽ യുഎസ് ഇമിഗ്രേഷൻ ആന്‍റ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലെടുത്തു. 24 മണിക്കൂറോളം 53കാരിയായ ഇവർക്ക് ഭക്ഷണവും വെള്ളവും കൊടുത്തില്ലെന്നു മാത്രമല്ല, ഒരു കുറ്റവാളിയോടെന്ന രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറുകയും ചെയ്തുവെന്ന് 53കാരിയായ മീനു ബത്ര പറഞ്ഞു. 35 വർഷമായി യുഎസിൽ താമസിക്കുന്ന ഇവർ ടെക്സസിലെ പഞ്ചാബി, ഹിന്ദി, ഉറുദു, ഭാഷകൾക്കുള്ള ലൈസൻസുള്ള ഏക കോടതി വക്താവാണ്. മാർച്ച് 17ന് മിൽവാക്കിയിൽ ഇമിഗ്രേഷൻ കോടതി നിയമനത്തിനായി പോകുന്നതിനിടെ ഹാർലിംഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഐ.സി.ഇ ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വർക്ക് പെർമിറ്റുണ്ടെന്ന് വ്യക്തമാക്കാൻ ശ്രമിച്ചെങ്കിലും അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് റെയ്മണ്ട്വില്ലയിലെ എൽ വാലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മീനു ബത്ര 1991ലാണ് യുഎസിലേക്ക് താമസം മാറിയത്. പിന്നീട് തന്‍റെ നാലു കുട്ടികളെ വളർത്തി അവർ തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും സൗത്ത് ടെക്സസിലാണ് ചെലവഴിച്ചത്. മീനു ബത്രയുടെ മകൻ അടുത്തിടെയാണ് യുഎസ് ആർമിയിൽ ചേർന്നത്. ഇപ്പോളും തടങ്കലിൽ തുടരുന്ന മീനു ബത്ര ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. മീനു ബത്രയുടെ തടങ്കൽ നടപടിക്രമങ്ങളുടെ ലംഘനമാണെന്നാണ് അവരുടെ അഭിഭാഷകൻ പറയുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭക്ഷണവും വെള്ളവും നിഷേധിച്ച് 24 മണിക്കൂർ; യുഎസിൽ ഇന്ത്യൻ വം… | Boolokam