ബംഗളൂരു: ബെളഗാവി ജില്ലയിൽ ബൈലഹോംഗല താലൂക്കിലെ ആരവല്ലി ഗ്രാമത്തിൽ ഭാര്യയുടെ മരണം അറിഞ്ഞ് പുറപ്പെട്ട യുവാവ് യാത്രാമധ്യേ വാഹനാപകടത്തിൽ മരിച്ചു. കരേപ്പ ഗംഗപ്പ മദാരയാണ് (36) മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ മധുര കരേപ്പ മദാര (30) ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ മരിച്ചിരുന്നു.വിവരമറിഞ്ഞ് ജോലി സ്ഥലത്ത് നിന്ന് ബെളഗാവി ജില്ല ആശുപത്രിയിലേക്ക് യാത്രചെയ്യുകയായിരുന്നു മദാര. ആരവല്ലി ക്രോസിന് സമീപം അമിതവേഗതയിൽ വന്ന ബസ് ഇരുചക്ര വാഹനത്തിൽ ഇടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഒമ്പത് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട് Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ഭാര്യ മരിച്ചതറിഞ്ഞ് പുറപ്പെട്ട യുവാവ് അപകടത്തിൽ മരിച്ചു
M
MadhyamamSource Link
about 1 month ago