Posted On date_range 29 March 2026 7:42 AM IST Updated On date_range 29 March 2026 7:43 AM IST ഭൗമ മണിക്കൂർ ആചരിച്ച് ലുലു ഹൈപ്പർമാർക്കറ്റ് text_fields bookmark_border camera_alt ഭൗമ മണിക്കൂർ ആചരണത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് ഡി റിങ് റോഡ് ഔട്ട്ലെറ്റിലെ വിളക്കുകൾ അണച്ചപ്പോൾ ദോഹ: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പാക്കി ആഗോള എർത്ത് അവർ (ഭൗമ മണിക്കൂർ) പങ്കുചേർന്ന് ലുലു ഹൈപ്പർമാർക്കറ്റ്. രാത്രി 8.30 മുതൽ 9.30 വരെ അത്യാവശ്യമല്ലാത്ത വൈദ്യുത വിളക്കുകളും ഉപകരണങ്ങളും അണച്ചുകൊണ്ട് ഭൗമ മണിക്കൂർ ആചരിക്കാൻ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡി റിങ് റോഡിലെ ഔട്ട്ലെറ്റ് ഉൾപ്പെടെ ഖത്തറിലുടനീളമുള്ള ലുലു ശാഖകളിലെ പുറംഭാഗത്തെ വിളക്കുകൾ അണച്ചാണ് ഭൗമ മണിക്കൂർ ആചരണത്തിൽ പങ്കുചേർന്നത്. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ ഐക്യദാർഢ്യവും ഊർജ സംരക്ഷണത്തിലും പരിസ്ഥിതി ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലുള്ള സമർപ്പണവും ഇത് വ്യക്തമാക്കുന്നു. ഉത്തരവാദിത്തമുള്ളതും പരിസ്ഥിതി സൗഹൃദവുമായ ബിസിനസ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിൽ തങ്ങൾ പ്രതിഞ്ജാബദ്ധമാണന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Lulu Hypermarket observes Earth Hour

ഭൗമ മണിക്കൂർ ആചരിച്ച് ലുലു ഹൈപ്പർമാർക്കറ്റ്
M
MadhyamamSource Link
about 1 month ago