ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി; ടെക്കി 17ാം നിലയിൽ നിന്ന് ചാടി മരിച്ചു

ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി; ടെക്കി 17ാം നിലയിൽ നിന്ന് ചാടി മരിച്ചു

M
MadhyamamSource Link
ബെംഗളൂരു: ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ബെംഗളൂരുവിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി 17ാം നിലയിൽ നിന്ന് ചാടി മരിച്ചു. 31 വയസ്സുള്ള യുവതിയാണ് റെസിഡൻഷ്യൽ കെട്ടിടത്തിന്റെ 17ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. 32 വയസ്സുള്ള ഭർത്താവിനെ അപ്പാർട്ട്മെന്റിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് യുവതിയും കെട്ടിട സമുച്ചയത്തിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. തെലങ്കാനയിലെ സിദ്ദിപേട്ടിൽ നിന്നുള്ള ദമ്പതികളാണ് ഇവർ എന്നും ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ടെക് പ്രൊഫഷണലുകളായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ദമ്പതികൾ പലപ്പോഴും വഴക്കിട്ടിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച രാത്രി 9.45 ഓടെ യുവതി വീട്ടിൽ തിരിച്ചെത്തിയപ്പോൾ അപ്പാർട്ട്മെന്റിന്റെ വാതിൽ അകത്തു നിന്ന് പൂട്ടിയതായി കണ്ടെത്തി. ആവർത്തിച്ചു വിളിച്ചിട്ടും ഭർത്താവ് പ്രതികരിക്കാത്തതിനെത്തുടർന്ന് അയൽക്കാരുടെയും സുരക്ഷാ ജീവനക്കാരുടെയും സഹായത്തോടെ വാതിൽ തുറന്നപ്പോൾ ഭർത്താവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത് കണ്ട് മിനിറ്റുകൾക്കുള്ളിൽ, സ്ത്രീ പുറത്തേക്ക് ഓടി അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് ചാടുകയും തൽക്ഷണം മരണമടഞ്ഞതായും പോലീസ് പറഞ്ഞു. വിഷാദവും ദാമ്പത്യ പ്രശ്നങ്ങളുമാണ് മരണകാരണമെന്നാണ് വ്യക്തമാക്കുന്ന ഭർത്താവിന്‍റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. മൃതദേഹങ്ങൾ ചൊവ്വാഴ്ച കുടുംബാംഗങ്ങൾക്ക് കൈമാറി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി; ടെക്കി 17ാം നിലയിൽ നിന്… | Boolokam