BoolokamBoolokam
ഭർത്താവിന്റെ വരുമാനം വിവരാവകാശ പരിധിയിൽ പെടില്ലെന്ന് ​ഹൈകോടതി

ഭർത്താവിന്റെ വരുമാനം വിവരാവകാശ പരിധിയിൽ പെടില്ലെന്ന് ​ഹൈകോടതി

M
MadhyamamSource Link
ന്യൂ​ഡ​ൽ​ഹി: ജീ​വി​ത​പ​ങ്കാ​ളി​യു​ടെ വ​രു​മാ​ന വി​വ​ര​ങ്ങ​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്ന് ഡ​ൽ​ഹി ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഭ​ർ​ത്താ​വി​ന്റെ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ക​ന്നു​ക​ഴി​യു​ന്ന ഭാ​ര്യ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യെ ചോ​ദ്യം​ചെ​യ്ത് ഭ​ർ​ത്താ​വ് കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് അ​നു​കൂ​ല ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ത​ന്റെ ഭ​ർ​ത്താ​വി​ന്റെ 2007-08 മു​ത​ലു​ള്ള വ​രു​മാ​ന​വും ആ​ദാ​യ നി​കു​തി​യും വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ഭാ​ര്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്. അ​പേ​ക്ഷ​യി​ൻ​മേ​ൽ, 2021 ജൂ​ലൈ​യി​ൽ കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​വ​ർ​ക്ക​നു​കൂ​ല​മാ​യ നി​ർ​ദേ​ശ​വും ന​ൽ​കി. ഇ​ത് ചോ​ദ്യം​ചെ​യ്ത ഭ​ർ​ത്താ​വ്, ത​ന്റെ വ​രു​മാ​ന വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ക​ന്നു​ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​ൽ​നി​ന്ന് അ​ർ​ഹ​മാ​യ ജീ​വ​നാം​ശം ല​ഭി​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹ​ത്തി​ന്റെ വ​രു​മാ​നം സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ അ​റി​യ​ണ​മെ​ന്നാ​യി​രു​ന്നു ഭാ​ര്യ​യു​ടെ വാ​ദം. എ​ന്നാ​ൽ, പൊ​തു​താ​ൽ​പ​ര്യ​മി​ല്ലാ​ത്ത വി​ഷ​യം എ​ന്ന നി​ല​യി​ൽ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പ​ങ്കു​വെ​ക്ക​ൽ ബാ​ധ്യ​ത​യ​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. വ്യ​ക്തി​യു​ടെ ആ​ദാ​യ നി​കു​തി വി​വ​ര​ങ്ങ​ൾ ആ​ർ.​ടി.​ഐ ച​ട്ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭർത്താവിന്റെ വരുമാനം വിവരാവകാശ പരിധിയിൽ പെടില്ലെന്ന് ​ഹൈകോട… | Boolokam