ജിദ്ദ: ഭാരതത്തിെൻറ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറിെൻറ 135-ാം ജയന്തി ദിനാചരണം ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു. ഷറഫിയയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് പ്രിൻസാദ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. അസീസ് ലാക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഒരു മിനിറ്റ് മൗനാചരണത്തോടെ ആരംഭിച്ച പരിപാടിയിൽ അംബേദ്കർ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ആധുനിക ലോകത്ത് അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് അംബേദ്കറുടെ കാഴ്ചപ്പാടുകൾ വിലമതിക്കാനാവാത്തതാണെന്നും സാമൂഹിക നീതി, സമത്വം, വിദ്യാഭ്യാസം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം മുന്നോട്ടുവെച്ച ചിന്തകൾക്ക് ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തിയുണ്ടെന്നും ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു. കമാൽ കളപ്പാടൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സംഘടനയിൽ ചേർന്ന കബീർ ഓമാനൂരിനെ പ്രസിഡൻറ് ഇൻ ചാർജ് അസീസ് ലാക്കൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിെൻറ ഉദ്ഘാടനം ഏഷ്യൻ വാച്ച് പ്രതിനിധി സുൽഫി നിർവഹിച്ചു. ജിദ്ദ റീജനൽ സെക്രട്ടറി ആലി ബാപ്പു കുറുകത്താണി, ഇ.പി. മുഹമ്മദലി, നാസർ സൈൻ, ഷംസുദ്ധീൻ വേങ്ങൂർ, ഫസലുല്ല വെള്ളുവമ്പാലി, ഗഫൂർ വണ്ടൂർ, അനസ് തുവ്വൂർ, ഉസ്മാൻ മേലാറ്റൂർ, സാദിഖലി പുല്ലംങ്കോട് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടികൾക്ക് പി.കെ. നാദിർഷാ, നവാബ് (കുട്ടിക്ക) എന്നിവർ നേതൃത്വം നൽകി. യു.എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും സാജു റിയാസ് നന്ദിയും പറഞ്ഞു.

ഭരണഘടനാ ശിൽപിക്ക് ആദരമർപ്പിച്ച് മലപ്പുറം ഒ.ഐ.സി.സി;അംബേദ്കർ ജയന്തി ആഘോഷിച്ചു
M
MadhyamamSource Link
18 days ago