ദമ്മാം: ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം യുവാക്കൾ ഏറ്റെടുക്കണമെന്ന് ഫോക്കസ് ഇൻറർനാഷനൽ ദമ്മാം ഡിവിഷൻ അഭിപ്രായപ്പെട്ടു. മതേതര കാഴ്ചപ്പാടുള്ള വിദ്യാഭ്യാസമുള്ളവർ രാജ്യത്തെ ഉന്നത പദവികൾ അലങ്കരിക്കുന്നത് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന പക്ഷപാതപരമായ തീരുമാനങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. ഇന്ത്യൻ മുസ്ലിംകൾ സുരക്ഷിതരാണെന്ന് വെറുതെ പറഞ്ഞ് സമാധാനിക്കാൻ സാധിക്കില്ലെന്നും മുഹമ്മദ് ദീപക്കിനെ പോലുള്ള യുവാക്കൾ രാജ്യത്തിെൻറ പ്രതീക്ഷയാണെന്നും യോഗം വിലയിരുത്തി. ഫോക്കസ് ദമ്മാം ഡിവിഷൻ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ ‘ഇന്ത്യൻ മുസ്ലിംകൾ: പ്രതീക്ഷകൾ, വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ഫൈസൽ ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഫോക്കസ് ഇൻറർനാഷനലിൽ നിന്നും വിരമിച്ച ദമ്മാം ഡിവിഷൻ അംഗങ്ങളായ നസീമുസ്സബാഹ്, നസീം അബ്ദുറഹ്മാൻ, മുജീബ് റഹ്മാൻ, തൗഫീഖ്, അഷ്റഫ് കക്കോവ്, അബ്ദുൽ സലാം എന്നിവരെ ആദരിച്ചു. ഡിവിഷനൽ ഡയറക്ടർ മുഹമ്മദ് റബീ ഇബ്രാഹിം, ഡിവിഷനൽ ഓപറേഷൻസ് മാനേജർ അൻഷാദ് കാവിൽ, അഡ്മിൻ മാനേജർ അശ്വന്ത്, ഐ.ഐ.സി ദമ്മാം പ്രതിനിധി സമീർ പി.എച്ച് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം -ഫോക്കസ് ഇൻറർനാഷനൽ
M
MadhyamamSource Link
about 2 months ago