മംഗളൂരു: മിഡിലീസ്റ്റിൽ തുടരുന്ന സംഘർഷം കണക്കിലെടുത്ത് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കും ഡൽഹിയിലേക്കുമുള്ള സർവിസുകളുടെ പുതുക്കിയ വിമാന ഷെഡ്യൂൾ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. മാർച്ച് 16 മുതൽ മാർച്ച് 28 വരെ പുതുക്കിയ ഷെഡ്യൂൾ പ്രാബല്യത്തിൽ വരും. പുതിയ ഷെഡ്യൂൾ അനുസരിച്ച് ഈ കാലയളവിൽ മംഗളൂരുവിനും ഷാർജക്കും ഇടയിൽ പ്രതിദിന വിമാന സർവീസുകൾ ഉണ്ടാകും. മംഗളൂരു - ഷാർജ സമയക്രമം: വിമാനം IX 6057 മംഗളൂരുവിൽ നിന്ന് ഉച്ച 1:25 ന് പുറപ്പെട്ട് 4.05 ന് ഷാർജയിൽ എത്തും.IX 6058 ഷാർജയിൽ നിന്ന് വൈകിട്ട് 5.05 ന് (പ്രാദേശിക സമയം) പുറപ്പെട്ട് രാത്രി 10.30 ന് മംഗളൂരുവിൽ എത്തും. മംഗളൂരു - ഡൽഹി സമയക്രമം: ഡൽഹി റൂട്ടിലെ വിമാന സമയക്രമം ആഴ്ചയിലെ ദിവസത്തിനനുസരിച്ച് വ്യത്യാസപ്പെടും. തിങ്കൾ, ബുധൻ, ഞായർ ദിവസങ്ങളിൽ (മാർച്ച് 16-25) വിമാനം IX 1991 ഡൽഹിയിൽ നിന്ന് രാവിലെ 5.15 ന് പുറപ്പെട്ട് രാവിലെ 8.30 ന് മംഗളൂരുവിൽ എത്തും. IX 1992 മംഗളൂരുവിൽ നിന്ന് രാവിലെ 9.30 ന് പുറപ്പെട്ട് ഉച്ച 12.25 ന് ഡൽഹിയിൽ എത്തും.ആഴ്ചയിലെ ശേഷിക്കുന്ന ദിവസങ്ങളിൽ, IX 1276 എന്ന വിമാനം രാവിലെ 8.30 ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 11.45 ന് ഡൽഹിയിൽ എത്തിച്ചേരും, IX 1275 വിമാനം രാവിലെ 5.00 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് 8.00 ന് മംഗളൂരുവിൽ എത്തിച്ചേരും.

മംഗളൂരു -ഷാർജ പ്രതിദിന സർവിസ് തിങ്കളാഴ്ച മുതൽ
M
MadhyamamSource Link
about 2 months ago