Posted On date_range 15 March 2026 10:45 AM IST Updated On date_range 15 March 2026 10:45 AM IST മഡിയനിൽ നട്ടുവളർത്തിയ കഞ്ചാവു ചെടി പിടികൂടി text_fields bookmark_border കാഞ്ഞങ്ങാട്: മഡിയനിൽ നട്ടുവളർത്തിയ കഞ്ചാവു ചെടി എക്സൈസ് പിടികൂടി. ശനിയാഴ്ച വൈകീട്ട് മഡിയൻ ജങ്ഷനടുത്ത് വളർന്നു പന്തലിച്ച കഞ്ചാവു ചെടിയാണ് കണ്ടെത്തിയത്. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്ന് ഒഴിഞ്ഞസ്ഥലത്താണ് ചെടി കണ്ടെത്തിയത്. 160 സെ.മീ. നീളമുള്ള കഞ്ചാവു ചെടിയാണ് കണ്ടെടുത്തത്. ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ കെ. ദിനേശൻ, പ്രിവന്റിവ് ഓഫിസർ നിധീഷ് വൈക്കത്ത്, പ്രിവന്റിവ് ഓഫിസർ നിഷാദ്, സിവിൽ എക്സൈസ് ഓഫിസർ അരുൺ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ സുധീർ കുമാർ എന്നിവർ ചേർന്നാണ് കഞ്ചാവു ചെടി കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താനായിട്ടില്ല. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Cannabis plants planted in Madian seized

മഡിയനിൽ നട്ടുവളർത്തിയ കഞ്ചാവു ചെടി പിടികൂടി
M
MadhyamamSource Link
about 2 months ago