ഇംഫാൽ: മണിപ്പൂരിൽ വിവിധ നിരോധിത സംഘടനകളിൽപ്പെട്ട മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി പൊലീസ്. രണ്ടു ജില്ലകളിൽ നടന്ന കൊള്ളയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. സംസ്ഥാനത്തെ മൂന്നു താഴ്വര ജില്ലകളിൽനിന്നായി 2300 ലധികം വെടിയുണ്ടകൾ പ്രത്യേക ഓപറേഷനുകളിൽ കണ്ടെടുത്തു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ തോങ്ഖോങ് ലക്ഷ്മി ബസാറിൽനിന്നാണ് ഒരാളെ പിടികൂടിയത്. ഇംഫാൽ ഈസ്റ്റിലെ ഖബീസോയ് പ്രദേശത്തുനിന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഒരു കേഡറെയും കോങ്ഖാം ലെയ്കായിയിൽ നിന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ മറ്റൊരു സജീവ കേഡറെയും പിടികൂടി. ഓപറേഷനിൽ സ്ഫോടകവസ്തുക്കളുടെയും വെടിക്കോപ്പുകളുടെയും ശേഖരം സുരക്ഷാ സേന കണ്ടെടുത്തു.
