എടയൂർ: മണ്ണത്തുപറമ്പ്-കൂത്തള-എടയൂർ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തം. എടയൂർ-മൂർക്കനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. മൂന്നു കിലോമീറ്ററോളം നീളമുള്ള റോഡിന്റെ പല ഭാഗങ്ങളും വർഷങ്ങളായി തകർന്നുകിടക്കുകയാണ്. ഒരു കിലോമീറ്ററോളം കോട്ടക്കൽ നിയോജക മണ്ഡലത്തിലും ശേഷിക്കുന്ന ഭാഗം മങ്കട മണ്ഡലത്തിലുമാണ്. എടയൂർ ഭാഗത്തുനിന്നും കുളത്തൂർ, പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്താവുന്ന റോഡുകൂടിയാണ്. പ്രദേശത്തുനിന്ന, പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിലേക്കുള്ള ഒട്ടനവധി രോഗികളും ഈ റോഡുവഴിയാണ് വാഹനങ്ങളിൽ പോകുന്നത്. റോഡ് ജില്ല പഞ്ചായത്തിനു കീഴിലാണ് എന്നും പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് എന്നും തർക്കമുണ്ട്. ആരുടെ കീഴിലായാലും റോഡ് നവീകരിക്കാൻ അടിയന്തര നടപടി ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മണ്ണത്തുപറമ്പ് അങ്ങാടി മുതൽ പെരിന്തൽമണ്ണ റോഡ് വരെ മൂന്ന് കിലോമീറ്ററിനുള്ളിൽ ഈ റോഡിനെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുണ്ട്. കരേക്കാട്, എടയൂർ നോർത്ത് പ്രദേശങ്ങളിലുള്ളവരും അടിയന്തര സാഹചര്യത്തിലുള്ള രോഗികളുമായി പെരിന്തൽമണ്ണയിലേക്ക് പോവുന്നതും ഈ റോഡ് വഴിയാണ്. ഈ റോഡിലെ ഉൾപ്പെടുന്ന എടയൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗമാണ് വലിയതോതിൽ തകർന്നത്. കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിച്ചതും റോഡിന്റെ തകർച്ചക്ക് ആക്കംകൂട്ടി. കുടിവെള്ള പൈപ്പ് ഇടാൻ കീറിയ എടയൂർ പഞ്ചായത്തിലെ മറ്റുപല ഭാഗങ്ങളിലും റോഡ് നവീകരിച്ചെങ്കിലും ഈ ഭാഗത്ത് നിർമാണപ്രവർത്തനങ്ങൾ വൈകുകയാണ്. രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണത്തുപറമ്പ്-കൂത്തള-എടയൂർ റോഡ് റബറൈസ് ചെയ്താൽ റോഡിന്റെ ഇടക്കിടെയുള്ള തകർച്ചക്ക് പരിഹാരമാവും. റോഡിന്റെ തകർച്ചക്ക് പരിഹാരം കാണാനും തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നാട്ടുകാർ വാട്സ്ആപ് കൂട്ടായ്മയും ഉണ്ടാക്കിയിട്ടുണ്ട്.

മണ്ണത്തുപറമ്പ്-കൂത്തള റോഡിന്‍റെ ശോച്യാവസ്ഥ എന്നു തീരും?
M
MadhyamamSource Link
about 2 months ago