ജിദ്ദ: പാലക്കാട് മണ്ണാർക്കാട് കൂമരംപുത്തൂർ പള്ളിക്കുന്ന് സ്വദേശി വിയ്യനാടൻ ഹംസ (56) ജിദ്ദയിൽ നിര്യാതനായി. ശറഫിയയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നിലവിൽ ജിദ്ദയിലെ അൽ തഗർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കും. കഴിഞ്ഞ 35 വർഷമായി പ്രവാസലോകത്തുള്ള ഹംസ പ്രവാസികൾക്കിടയിൽ പരിചിതനായിരുന്നു. പരേതനായ മുഹമ്മദാണ് പിതാവ്, മാതാവ്: കദീജ. ഷാജിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഫായിസ്, ഫാസിൽ, ഷാജഹാൻ, ഷഹനാസ്. മരുമക്കൾ: ആയിഷ റിഷാന, റിംഷിദ്. സഹോദരങ്ങൾ: അലവി, മുഹമ്മദലി, അബൂബക്കർ, ഫാത്തിമ, നബീസ, ആയിഷ, സൈനബ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.
