മണൽ ഖനനത്തിനിടെ കനോലി കനാൽ തീരത്ത് വീട് തകർന്നു

മണൽ ഖനനത്തിനിടെ കനോലി കനാൽ തീരത്ത് വീട് തകർന്നു

M
MadhyamamSource Link
Posted On date_range 27 March 2026 12:12 PM IST Updated On date_range 27 March 2026 12:12 PM IST മണൽ ഖനനത്തിനിടെ കനോലി കനാൽ തീരത്ത് വീട് തകർന്നു text_fields bookmark_border camera_alt കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ഴു​വ​ത്ത് ക​ട​വ് ക​നോ​ലി ക​നാ​ൽ തീ​ര​ത്ത് മ​ണ​ൽ​ഖ​ന​ന​ത്തി​നി​ടെ ത​ക​ർ​ന്ന വീ​ട് കൊ​ടു​ങ്ങ​ല്ലൂ​ർ: ക​നോ​ലി ക​നാ​ലി​ലും തീ​ര​ത്തും പ​രി​സ്ഥി​തി ആ​ഘാ​തം സൃ​ഷ്ടി​ച്ച് തു​ട​രു​ന്ന മ​ണ​ൽ ഖ​ന​ന​ത്തി​നി​ടെ വീ​ട് ത​ക​ർ​ന്നു. കൂ​ടു​ത​ൽ വീ​ടു​ക​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു. മ​ണ​ൽ​ഖ​ന​നം ന​ട​ന്നു​വ​രു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വ​യ​ലാ​ർ ഉ​ഴു​വ​ത്ത് ക​ട​വി​ലാ​ണ് വീ​ട് ത​ക​ർ​ന്ന​ത്. ഒ​ല​വ​ക്കോ​ട്ട് മു​സ്ത​ഫ ക​മാ​ലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ക​നോ​ലി ക​നാ​ലി​ന് സ​മീ​പ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന വീ​ടി​ന്റെ ചു​മ​രും ത​റ​യു​മെ​ല്ലാം വി​ണ്ടു​കീ​റി. അ​പ​ക​ട സാ​ധ്യ​ത​യേ​റി​യ​തോ​ടെ വീ​ട്ടി​ലെ താ​മ​സ​ക്കാ​ർ ഒ​ഴി​ഞ്ഞു​പോ​യി. അ​നി​യ​ന്ത്രി​ത​മാ​യ മ​ണ​ലെ​ടു​പ്പ് പ്ര​ദേ​ശ​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യ​താ​യും പ​രാ​തി​യു​ണ്ട്. റോ​ഡും കാ​ന​യു​മെ​ല്ലാം നാ​ശം നേ​രി​ടു​ക​യാ​ണ്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് ഉ​യ​ര​പ്പാ​ത നി​റ​ക്കാ​നാ​ണ് പു​ഴ​യി​ൽ​നി​ന് ഡ്ര​ഡ്ജി​ങ് ന​ട​ത്തി മ​ണ​ലെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ, ലോ​ഡ് ക​ണ​ക്കി​ന് മ​റി​ച്ചു വി​ൽ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. പ​രി​സ്ഥി​തി ആ​ഘാ​തം കൃ​ത്യ​മാ​യി പ​ഠി​ക്കാ​തെ​യാ​ണ് പു​ഴ​യി​ൽ ഖ​ന​നം ന​ട​ത്തു​ന്ന​തെ​ന്നും പ​റ​യു​ന്നു. ഈ ​രീ​തി​യി​ലു​ള്ള മ​ണ്ണെ​ടു​പ്പ് ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ത്തെ​യും സാ​ര​മാ​യി ബാ​ധി​ച്ചീ​ട്ടു​ണ്ട്. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ​മാ​ന രീ​തി​യി​ൽ മ​ണ​ലെ​ടു​പ്പ് ന​ട​ന്നി​ട്ടു​ണ്ട്. ഓ​രോ​യി​ട​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ ഏ​റു​ക​യും പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ചെ​യ്യു​ന്ന​തോ​ടെ മ​റ്റി​ട​ങ്ങ​ൾ തേ​ടു​ക​യാ​ണ് ക​രാ​റു​കാ​ർ. മേ​ഖ​ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ ന​ട​ക്കു​ന്ന മ​ണ​ൽ ഖ​ന​നം ഉ​ണ്ടാ​ക്കു​ന്ന പ​രി​സ്ഥി​തി ആ​ഘാ​തം സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കി ജ​ന​ങ്ങ​ൾ മു​മ്പാ​കെ വെ​ളി​പ്പെ​ടു​ത്താ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  House collapsed on the banks of the Connolly Canal during sand mining

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മണൽ ഖനനത്തിനിടെ കനോലി കനാൽ തീരത്ത് വീട് തകർന്നു — Madhyamam… | Boolokam