കുമ്പള: പാച്ചാണി പുഴയിൽനിന്ന് നിയമവിരുദ്ധമായി മണൽ കടത്തിയ രണ്ടു സംഘങ്ങളെ കുമ്പള പൊലീസ് പിടികൂടി. വെവ്വേറെ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ രണ്ടു ടിപ്പർ ലോറികൾ കസ്റ്റഡിയിലെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരള നദീതട സംരക്ഷണ നിയമപ്രകാരവും ഭാരതീയ ന്യായസംഹിത പ്രകാരവുമാണ് കേസുകൾ രജിസ്ടർ ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാവിലെ 9.30ഓടെ അംഗഡിമൊഗറിലാണ് ആദ്യത്തെ മണൽക്കടത്തുസംഘം പിടിയിലായത്. പാച്ചാണി പുഴയിൽനിന്ന് അനധികൃതമായി മണൽ കയറ്റി പെർമൂദ ഭാഗത്തുനിന്ന് വരുകയായിരുന്ന ടിപ്പർ ലോറി പൊലീസ് തടയുകയായിരുന്നു. ലോറി ഡ്രൈവറായ മൊയ്ദീൻ കുഞ്ഞി (32), കബീർ (46) എന്നിവരെയാണ് ഈ സംഭവത്തിൽ എസ്.ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ പിടകൂടിയത്. വ്യാഴാഴ്ച രാവിലെ 11.20ഓടെ കയ്യാർ മണ്ടേക്കാപ്പിൽ വെച്ചാണ് മണൽ കടത്തുകയായിരുന്ന മറ്റൊരു ടിപ്പർ ലോറി കുമ്പള എസ്.ഐ സനീതും സംഘവും പിടികൂടിയത്. ഈ കേസിൽ കയ്യാർ കൂടൽമാർക്കല സ്വദേശി ഖാലിദും (40) അറസ്റ്റിലായി.

മണൽക്കൊള്ള; കുമ്പളയിൽ ടിപ്പർ ലോറികൾ പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
M
MadhyamamSource Link
about 1 month ago