Posted On date_range 15 March 2026 11:03 AM IST Updated On date_range 15 March 2026 11:03 AM IST മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ അടിയന്തര നടപടി; പാർലമെന്റിൽ പുതിയ നിർദേശം text_fields bookmark_border മനാമ: ബഹ്റൈന്‍റെ പാരമ്പര്യവും സംസ്കാരവുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ ബഹ്റൈൻ പാർലമെന്‍റിൽ ആവശ്യമുയരുന്നു. തലമുറകളായി കൈമാറിവന്ന ഈ തൊഴിലിനെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗം സംരക്ഷിക്കുന്നതിനുള്ള പ്രത്യേക പ്രമേയം വരാനിരിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. തീരദേശ കമ്മ്യൂണിറ്റികളുടെ ഐഡന്‍റിറ്റിയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. മത്സ്യബന്ധനത്തിനുള്ള ഇന്ധനം, ഉപകരണങ്ങൾ എന്നിവയുടെ വിലവർദ്ധനവ് സാധാരണക്കാരായ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിവിധ കാരണങ്ങളാൽ കടലിൽ നിന്നുള്ള വരുമാനം കുറയുന്നത് പലരെയും ഈ തൊഴിലിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും മത്സ്യബന്ധന മേഖല സമീപകാലത്ത് നേരിടുന്ന പ്രധാന പ്രതിസന്ധികളായി എം.പിമാർ ചൂണ്ടിക്കാട്ടി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Urgent action to protect fishermen; New proposal in Parliament

മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ അടിയന്തര നടപടി; പാർലമെന്റിൽ പുതിയ നിർദേശം
M
MadhyamamSource Link
about 2 months ago