പാലക്കാട്: മദ്യപിച്ച് വാഹനമോടിച്ച്, റോഡരികിൽ നിന്ന രണ്ടുപേരെ ഇടിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശിയെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ രാമനാഥപുരം സുങ്കം ബൈപാസ് ആർ.ജി നഗറിൽ ബിജു (48) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ പാലക്കാട് മെഡിക്കൽ കോളജിന് സമീപമായിരുന്നു അപകടം. റോഡരികിൽ സംസാരിച്ചുനിൽക്കുകയായിരുന്ന പല്ലശ്ശന സ്വദേശി നാരായണൻകുട്ടി, കാവിൽപ്പാട് സ്വദേശി സാജൻ എന്നിവരെ പ്രതി ഓടിച്ചിരുന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും പാലക്കാട് ജില്ല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രതി മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മനഃപൂർവമായ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ടൗൺ സൗത്ത് പോലീസ് കേസെടുത്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

മദ്യപിച്ച് കാറോടിച്ച് രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ചു; കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ
M
MadhyamamSource Link
about 2 months ago