Posted On date_range 23 April 2026 12:17 PM IST Updated On date_range 23 April 2026 12:17 PM IST മയക്കുമരുന്നു കേസുകളിലെ പ്രതി അറസ്റ്റിൽ text_fields bookmark_border camera_alt അഭിനവ് ബിനോയ് ഇരിങ്ങാലക്കുട: മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നവരെ പി.ഐ.ടി.എൻ.ഡി.പി.എസ് ആക്ട് പ്രകാരം തടങ്കലിൽ ആക്കുന്നതിന്റെ ഭാഗമായി മൂന്ന് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ മേലൂർ വില്ലേജിൽ, കുന്നപ്പിള്ളി ദേശത്ത് പനങ്ങാടൻ വീട്ടിൽ അഭിനവ് ബിനോയിനെയാണ് (26) തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പാക്കും. മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽതടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് പി.ഐ.ടി.എൻ.ഡി.പി.എസ് നിയമം. അഭിനവ് കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച 1.155 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസിലും പാലക്കാട് ടൌൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ 3.660 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസിലും അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ വിൽപ്പക്കായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ കേസിലും അടക്കം മൂന്ന് മയക്കുമരുന്നു കേസുകളിലെ പ്രതിയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Suspect in drug cases arrested
