Posted On date_range 15 March 2026 9:55 AM IST Updated On date_range 15 March 2026 9:55 AM IST മയക്കുമരുന്നുമായി അസം സ്വദേശികൾ പിടിയിൽ text_fields bookmark_border camera_alt പിടിയിലായ പ്രതികൾ കോതമംഗലം: ബ്രൗൺഷുഗറും കഞ്ചാവുമായി അസം സ്വദേശികളെ എക്സൈസ് പിടികൂടി. അടിവാട് നിന്നും 0.207 ഗ്രാം ബ്രൗൺഷുഗറും ആറ് ഗ്രാം കഞ്ചാവും സഹിതം ആദാബുൾ റഹ്മാൻ (34), സദാം ഹുസൈൻ (24) എന്നിവരാണ് പിടിയിലായത്. എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, ഓഫിസർ ഷമീർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, പ്രിവന്റിവ് ഓഫിസർ റസാക്ക്, എ.ടി. ബാബു, സിവിൽ എക്സൈസ് ഓഫിസർ അഖിലേഷ് വേലായുധൻ, വനിത സിവിൽ എക്സൈസ് ഓഫിസർ നൈനി മോഹൻ എന്നിവരുമുണ്ടായിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Assam natives arrested with drugs
