മരുന്ന് കമ്പനികൾക്ക് കടിഞ്ഞാണിട്ട് ട്രംപ്; യു.എസിൽ ഇറക്കുമതി മരുന്നുകള്‍ക്ക് 100 ശതമാനംവരെ താരിഫ്

മരുന്ന് കമ്പനികൾക്ക് കടിഞ്ഞാണിട്ട് ട്രംപ്; യു.എസിൽ ഇറക്കുമതി മരുന്നുകള്‍ക്ക് 100 ശതമാനംവരെ താരിഫ്

M
MadhyamamSource Link
വാഷിങ്ടൺ: യു.എസിൽ ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം വരെ താരിഫ് ചുമത്തുന്നതിന് ട്രംപ് ഭരണ കൂടം അംഗീകാരം നൽകി. കൂടുതൽ മരുന്നുകൾ യു.എസിൽ ഉൽപ്പാദിപ്പിക്കാൻ നിർമാതാക്കളെ സമ്മർദ്ദം ചെലുത്താനുള്ള ഒരു തന്ത്രമാണിത്. വ്യാഴാഴ്ച ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം എം.എഫ്.എൻ (മോസ്റ്റ് ഫാവറബിൾ നാഷൻ) എന്ന വിലനിർണ്ണയ കരാറിൽ ഒപ്പിടാത്തതും യു.എസിൽ നിർമാണയൂണിറ്റുകൾ ഇല്ലാത്തുതുമായ എല്ലാ മരുന്ന് കമ്പനികളെയും ഇത് ബാധിക്കും. വൻകിട കമ്പനികൾ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 120 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. അതേസമയം ചെറിയ നിർമ്മാതാക്കളിൽ നിന്നുള്ള ഇനങ്ങൾക്ക് മറ്റൊരു 180 ദിവസത്തേക്ക് നിയമം ബാധകമാകില്ലെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നു.യു.എസുമായി കാരാറിൽ ഏർപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയുടെ തീരുവ 15 ശതമാനം ആയി പരിമിതപ്പെടുത്തും. യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും. യു.എസിൽ നിർമാണത്തന് തയ്യാറായ കമ്പനികൾക്ക് അവരുടെ ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം നികുതി ചുമത്തുമെന്നും അവർ എം.എഫ്.എൻ കരാറുകളിൽ ഒപ്പുവെച്ചാൽ നിരക്ക് പൂജ്യമായി കുറയുമെന്നും വൈറ്റ് ഹൗസ് പറഞ്ഞു. താരിഫ് രഹിത ഇളവ് 2029 ജനുവരി 20 വരെ നീണ്ടുനിൽക്കും. ഇറക്കുമതി ചെയ്യപ്പെടുന്ന മരുന്നുകൾക്ക് 100 ശതമാനം താരിഫ് ഈടാക്കുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് മെർക്ക് ആന്‍റ് കമ്പനി, എലി ലില്ലി ആന്‍റ് കമ്പനി എന്നിവയുൾപ്പെടെയുള്ള മരുന്ന് നിർമ്മാതാക്കളിൽ ഭൂരിഭാഗവും യു.എസുമായി കരാറുകളിൽ ഒപ്പുവച്ചു ഈ നീക്കത്തെ മറിടന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് തന്നെ ഭരണകൂടം 17 കമ്പനികൾക്ക് കത്തുകൾ അയച്ചിരുന്നു. പുതിയ നീക്കം പ്രധാനമായും ചെറുകിട ഫാർമസ്യൂട്ടിക്കൽ കമ്പനികളെയും മരുന്ന് ചേരുവ നിർമ്മാതാക്കളെയും ബാധിക്കും. എന്നാൽ യു.എസ് നപടിയെ മരുന്ന് കമ്പനി പ്രതിനിധിള്‍ വിമർശിച്ചു. ചെറുകിട ബയോടെക് കമ്പനികൾക്ക് താരിഫ് സാമ്പത്തിക അപകടസാധ്യതകൾ സൃഷ്ടിക്കുമെന്ന് മരുന്ന വിതരണക്കാർ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മരുന്ന് കമ്പനികൾക്ക് കടിഞ്ഞാണിട്ട് ട്രംപ്; യു.എസിൽ ഇറക്കുമത… | Boolokam